കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ നാലാം പ്രതിക്ക് എസ്പി പദവി; പ്രതിഷേധം കൊഴുക്കുന്നു,തീരുമാനം വിവാദത്തില്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഉണ്ണിത്താന്‍ വധക്കേസിലെ പ്രതി എന്‍അബ്ദുള്‍ റഷീദിനെ ഡിവൈഎസ്പിയില്‍ നിന്നും എസ്പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ തീരുമാനത്തില്‍ വന്‍ പ്രതിഷേധം. മാതൃഭൂമി ലേഖകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് എന്‍ അബ്ദുള്‍ റഷീദ്.

ഇരുപത്തിനാല് ഡിവൈഎസ്പിമാരെ എസ്പിയായി സ്ഥാന കയറ്റം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പട്ടികയിലാണ് അബ്ദുള്‍ റഷീദ് ഇടം പിടിച്ചിരിക്കുന്നത്.

 കൊലപ്പെടുത്താന്‍ ശ്രമിച്ചു

കൊലപ്പെടുത്താന്‍ ശ്രമിച്ചു

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ണിത്താനെ ഒരു സംഘം ആളുകള്‍ ശാസ്താംകോട്ടയില്‍വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അബ്ദുള്‍ റഷീദിന് പങ്കുള്ളതായി കണ്ടെത്തുകയും കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു.

 ക്രൈം ഡിവൈഎസ്പി

ക്രൈം ഡിവൈഎസ്പി

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോടതി ശരിവെച്ചതോടെ അബ്ദുള്‍ റഷീദിനെ ഡിവൈഎസ്പി സ്ഥാനത്തു നിന്നും മാറ്റി. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അബ്ദുള്‍ റഷീദിനെ ക്രൈം ഡിവൈഎസ്പിയായി ചുമതല നല്‍കുകയായിരുന്നു.

 ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ പൊലീസ് തലപ്പത്ത് നിയമിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വധക്കേസ്

വധക്കേസ്

ഉണ്ണിത്താന്‍ വധശ്രമകേസില്‍ നാലാം പ്രതിയാണ് അബ്ദുള്‍ റഷീദ്.

English summary
N Abdul Rasheed's SP post in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X