കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം കൊലപാതകത്തിലെ ഒന്നാം പ്രതിയുടെ വീട്ടുകാര്‍ക്ക് 17.5 ലക്ഷം നഷ്ടപരിഹാരം!

  • By Soorya Chandran
Google Oneindia Malayalam News

നാദാപുരം: നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വിവാദം. ഷിബിന്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് തൂണേരിയില്‍ കൊല്ലപ്പെട്ടത്. ഷിബിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഷിബിന്‍ വധത്തിലെ ഒന്നാം പ്രതി മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തെയ്യമ്പാട്ടില്‍ ഇസ്മായില്‍ ആണ്. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Nadapuram Murder Ismail

കേസിലെ ഒന്നാം പ്രതിയായ തെയ്യമ്പാട്ടില്‍ ഇസ്മായിലിന്റെ വീട്ടുകാര്‍ക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. റവന്യൂ സംഘം കണക്കാക്കിയ നഷ്ടം ഒരു ലക്ഷം രൂപയില്‍ താഴെ ആണെന്നും ചില വാര്‍ത്താ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രി എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് മറികടന്ന് ഇത്തരം ഒരു തീരുമാനം എടുത്തിന് പിന്നില്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഷിബിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ ഇസ്മായിലിന്റേയും സഹോദരന്‍ മുനീറിന്റേയും വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇസ്മായില്‌ന്റെ മാതാവ് ഫാത്തിമക്കാണ് നഷ്ടപരിഹാരത്തുക കൈമാറുന്നത്. ഇതിന്റെ ആദ്യ ഗഡു മാര്‍ച്ച് 18 ന് കൈമാറും.

എംഎല്‍എമാരായ കെകെ ലതികയും ഇകെ വിജയനും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കളക്ടറേയും മന്ത്രിയേയും പരാതി ബോധിപ്പിച്ചിട്ടും ഉണ്ട്.

English summary
Nadapuram Murder: Main accused's family may get 17.5 lakh compensation-Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X