പോലീസിന്റെ ചോദ്യങ്ങൾ നേരിടാൻ നാദിർഷയ്ക്ക് പരിശീലനം ലഭിച്ചു!! പരിശീലനം നൽകിയത് എഡിജിപി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിന് നാദിർഷയ്ക്ക് പോലീസ് ചെയ്യലിൽ പരിശീലനം ലഭിച്ചിരുന്നതായി റിപ്പോർട്ട്. എഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനാണ് നാദിർഷയ്ക്ക് പരിശീലനം നൽകിയത്. പോലീസ് ചോദിക്കുന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം. യഥാർഥ മൊഴി എടുക്കലിന് രണ്ട് ദിവസം മുമ്പായിരുന്നു പരിശീലനം നൽകിയിരുന്നത്. വൈറ്റിലയ്ക്ക് സമീപം വച്ചായിരുന്നു പരിശീലനം നൽകിയിരുന്നത്.

മലയാളമനോരമയാണ് വാർത്ത റിപ്പേർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വാർത്ത നാദിർഷ തള്ളി. പെരുനാളിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചതെന്നാണ് നാദിർഷ പറയുന്നത്.

ചോദ്യം ചെയ്യലിൽ പരിശീലനം‌‌

ചോദ്യം ചെയ്യലിൽ പരിശീലനം‌‌

ഗൂഢാലോചന കേസിൽ നാദിർഷയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ചോദ്യം ചെയ്യലിൽ പരിശീലനം ലഭിച്ചത്. വൈറ്റിലയിലെ ഒരു കേന്ദ്രത്തിൽ വച്ചായിരുന്നു പരിശീലനം ലഭിച്ചത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശീലനം ന ൽകിയത്.

പോലീസിന്റെ ചോദ്യങ്ങൾ നേരിടുന്നതിന്

പോലീസിന്റെ ചോദ്യങ്ങൾ നേരിടുന്നതിന്

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന്റെ ചോദ്യങ്ങൾ നേരിടുന്നത്ന്റെ ഭാഗമായിട്ടാണത്രേ പരിശീലനം. ജൂൺ 26ന് ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിയ ഉദ്യോഗസ്ഥൻ നാദിർഷയെ അങ്ങോട്ടേക്ക് വിളിച്ച് വരുത്തിയാണ് പരിശീലനം നൽകിയത്.

തെളിവുകൾ കൈയ്യിൽ

തെളിവുകൾ കൈയ്യിൽ

നാദിർഷ ഉന്നത ഉദ്യോഗസ്ഥനെ കാണാനെത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷനടക്കമുള്ള പോലീസിന് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥൻ വിളിച്ച സ്ഥലത്തേക്ക് നാദിർഷ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും പോലീസിൻരെ പക്കലുണ്ടെന്നാണ് സൂചനകൾ.

സെൻകുമാറിന് വിവരം ലഭിച്ചു

സെൻകുമാറിന് വിവരം ലഭിച്ചു

ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച് സെൻകുമാറിന് അന്നു രാത്രി തന്നെ വിവരം ലഭിച്ചിരുന്നു. എന്നാൽ വിരമിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കുകയായിരുന്നതിനാൽ അദ്ദേഹം നടപടിക്ക് മുതിർന്നില്ല. ഈ എഡിജിപിയുമായുള്ള അകൽച്ചയും സംഭവത്തിൽ സംയമനം പാലിക്കാൻ സെൻകുമാറിനെ നിർബന്ധിതനാക്കി.

നാദിർഷയെ ചോദ്യം ചെയ്തു

നാദിർഷയെ ചോദ്യം ചെയ്തു

ഇതു കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷയെ ചോദ്യം ചെയ്തത്. 13 മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു ചോദ്യം ചെയ്യൽ. നാദിർഷയെ കൂടാതെ ദിലീപ്, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

പെരുനാൾ സന്ദർശനം

പെരുനാൾ സന്ദർശനം

പെരുനാളിനോടനുബന്ധിച്ചാണ് വർഷങ്ങളായി പരിചയമുള്ള ഉദ്യോഗസ്ഥനെ സന്ദർശിച്ചതെന്നാണ് നാദിർഷ പറയുന്നത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചില്ലെന്നുമാണ് നാദിർഷയുടെ വാദം.

English summary
nadirsha got trail for face police enquiry
Please Wait while comments are loading...