മുടക്കിയത് 30 രൂപ, അടിച്ചത് ഒരു കോടിയുടെ ലോട്ടറി: സർക്കാർ ഉദ്യോഗസ്ഥന്‍ ഇനി കോടീശ്വരന്‍
നാഗാലാൻഡിലെ നിയമപരവും സർക്കാർ അംഗീകൃതവുമായ ലോട്ടറിയാണ് നാഗാലാൻഡ് സ്റ്റേറ്റ് ലോട്ടറി

ഏവരേയും പോലെ വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെയായിരുന്നു സർക്കാർ ഉദ്യോഗസ്ഥനായ ജോലി ചെയ്യുന്ന മിഥു ദേബ് ശർമ എന്ന യുവാവ് 30 രൂപ മുടക്കി നാഗാലാന്‍ഡ് സർക്കാർ നടത്തുന്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ഒറ്റ രാത്രികൊണ്ട് അത് അദ്ദേഹത്തിന്റെ ജീവിതമാകെ മാറ്റി മറിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കേവലം 30 രൂപ മുടക്കി അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്.
റായ്ഗഞ്ചിലെ ബിർഗായ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഗോയൽഗാവില്‍ താമസിക്കുന്ന മിഥു ദേബ് ശർമ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് വരുന്ന കുടുബംത്തിലെ അംഗമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കോടികളുടെ ലോട്ടറി അടിച്ച വിവരം
കോടികളുടെ ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ ജേതാവ് പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി സുരക്ഷ ആവശ്യപ്പെട്ടു. പിന്നീട് പുറത്തിറങ്ങുമ്പോള്‍ സുരക്ഷയില്‍ അൽപ്പം ഭയം തോന്നിയെങ്കിലും കുടുംബം ഒന്നടങ്കം വലിയ സന്തോഷത്തിലാണ്. ശനിയാഴ്ചയാണ് റായ്ഗഞ്ചിലെ കസ്ബ ഏരിയയിൽ നിന്ന് ലോട്ടറി സംബദിന്റെ ഒരു ലോട്ടറി ടിക്കറ്റ് മിഥു വാങ്ങുന്നത്.

പിറ്റേ ദിവസം നടന്ന നറുക്കെടുപ്പിലാണ് ഒരു കോടിയുടെ ലോട്ടറി സർക്കാർ ഉദ്യോഗസ്ഥനായ യുവാവിന് അടിക്കുന്നത്. "ഞാൻ ഒരു സർക്കാർ ക്ലർക്ക് ആയി ജോലി ചെയ്യുന്നു, ഞങ്ങളുടെ കുടുംബം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലാണ്, ഞങ്ങൾ അധ്വാനിച്ച് ജീവിക്കുന്നവരാണ്.30 രൂപയ്ക്കാണ് ഞാൻ ഈ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. പക്ഷേ, ഈ ചെറിയ തുക കൊണ്ട് കോടീശ്വരനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കുടുംബം മുഴുവൻ വളരെ സന്തോഷത്തിലാണ്."- ലോട്ടറി ജേതാവ് പറയുന്നു.

വല്ലപ്പോഴും ലോട്ടറി എടുക്കാറുണ്ടായിരുന്നെങ്കിലും
വല്ലപ്പോഴും ലോട്ടറി എടുക്കാറുണ്ടായിരുന്നെങ്കിലും അതിന്റെ അടിമയായിരുന്നില്ല താന്‍. . തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പണം ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഈ പണം കൊണ്ട് ഞാൻ ഒരു വീടു പണിയും.. അനിയത്തിയുടെ കല്യാണവും ഞാൻ നടത്തും.. ബാക്കി കാശ് ഞാൻ കരുതിവെച്ച് പുതിയ ജീവിതം തുടങ്ങണമെന്നും കോടീശ്വരന്‍ വ്യക്തമാക്കുന്നു.മിഥുവിന് ലോട്ടറി അടിച്ച വാർത്ത പുറത്ത് വന്നതോടെ പ്രദേശത്തെ ജനങ്ങളും വലിയ ആഹ്ലാദത്തിലാണ്.

ലോട്ടറി ഇന്ത്യയിലെ ഒരു സംസ്ഥാന വിഷയം
ഇന്ത്യയില്‍ ലോട്ടറി നടത്തുന്ന ചുരുക്കും സംസ്ഥാനങ്ങളിലൊന്നാണ് നാഗാലാന്‍ഡ്. ലോട്ടറി ഇന്ത്യയിലെ ഒരു സംസ്ഥാന വിഷയമാണ്, അതായത് ഓരോ സംസ്ഥാനത്തിനും അതിന്റെ അധികാരപരിധിക്കുള്ളിൽ ലോട്ടറികളുടെ വിൽപ്പനയും നടത്തിപ്പും നിയന്ത്രിക്കാനോ നിരോധിക്കാനോ അധികാരമുണ്ട്. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കേരളം, സിക്കിം, ഗോവ തുടങ്ങിയ ചില സംസ്ഥാനങ്ങൾ ലോട്ടറി നടത്താൻ അനുമതി നൽകിയപ്പോൾ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോട്ടറികൾ നിരോധിച്ചു.

ലോട്ടറി അനുവദിക്കണമോ എന്ന കാര്യത്തിൽ
ലോട്ടറികൾ (നിയന്ത്രണം) നിയമം, 1998 എന്നത് ഇന്ത്യയിലെ ലോട്ടറികൾ നിയന്ത്രിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഈ നിയമപ്രകാരം ലോട്ടറികളുടെ വിൽപനയ്ക്കും നടത്തിപ്പിനും ചട്ടങ്ങൾ ഉണ്ടാക്കാനും ലൈസൻസ് നൽകാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. എന്നിരുന്നാലും, ഒരു സംസ്ഥാനത്തിനുള്ളിൽ ലോട്ടറി അനുവദിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അതാത് സംസ്ഥാന സർക്കാരുകളുടേതാണ്.

നാഗാലാൻഡിലെ നിയമപരവും സർക്കാർ
നാഗാലാൻഡിലെ നിയമപരവും സർക്കാർ അംഗീകൃതവുമായ ലോട്ടറിയാണ് നാഗാലാൻഡ് സ്റ്റേറ്റ് ലോട്ടറി. സംസ്ഥാന സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഗാലാൻഡ് സ്റ്റേറ്റ് ലോട്ടറി വകുപ്പാണ് ഇത് നടത്തുന്നത്. ഡിയർ മോർണിംഗ്, ഡിയർ ഈവനിംഗ്, ഡിയർ നൈറ്റ് ലോട്ടറികൾ ഉൾപ്പെടെ വിവിധ ലോട്ടറികള്‍ക്ക് കീഴില്‍ വ്യത്യസ്ത സമ്മാന തുകകളും ദിവസവും നറുക്കെടുപ്പുകളും നടക്കുന്നു. ലോട്ടറിയിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തെ വിവിധ ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായിട്ടാമ് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications