'ധൈര്യമായി അഭിനയിച്ച് മുന്നേറുക, സംഘം കാവലുണ്ട്', നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി പൊങ്കാല!
കോഴിക്കോട്: മലയാളത്തിലെ യുവ നടി നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജില്‍ കയറി നോക്കിയാല്‍ ആരും ഒന്ന് അമ്പരന്ന് പോകും. ഇത് നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജ് തന്നെയാണോ അതോ സ്ഥലം മാറിപ്പോയോ എന്ന്.
താരങ്ങളുടെ ധാർഷ്ട്യം സെറ്റിൽ അനുവദിക്കില്ല, തുറന്നടിച്ച് ബി ഉണ്ണിക്കൃഷ്ണൻ! കടുത്ത തീരുമാനത്തിൽ ഫെഫ്ക
കാരണം നമിത പ്രമോദിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുളള കമന്റുകള്‍ വാരി വിതറിയിരിക്കുകയാണ് മലയാളികള്‍. നമിത ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാലത് നമിത പ്രമോദല്ല. തമിഴ് നടി നമിതയാണ്. ഇക്കാര്യം അറിയുന്ന ആളുകള്‍ തന്നെയാണ് അതീവ രസകരമായ കമന്റുകള്‍ നമിതയുടെ ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്യുന്നത്.

ആ നമിതയല്ല ഈ നമിത
പുലിമുരുകന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് തമിഴിലെ ഗ്ലാമര്‍ താരം നമിത. കഴിഞ്ഞ ദിവസമാണ് ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ടായ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ നമിത ബിജെപിയില്‍ ചേര്‍ന്നത്. അണ്ണാ ഡിഎംകെയില്‍ നിന്ന് രാജി വെച്ചാണ് നടന്‍ രാധാ രവിക്ക് പിന്നാലെ നമിതയും ബിജെപി പാളയത്തില്‍ എത്തിയത്.

നമിത പ്രമോദിന് പൊങ്കാല
അതിന് പിന്നാലെയാണ് നടി നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ പൊങ്കാലയുമായി എത്തിയത്. മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ മൂഡീസിന് പകരം ക്രിക്കറ്റ് താരം ടോം മൂഡിക്ക് പൊങ്കാല ഇട്ടിരുന്നു മലയാളികള്‍. അടുത്തിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച ടിവി അനുപമ ഐപിഎസിന് പകരമായി നടി അനുപമ പരശ്വേരനും ചീത്തവിളിയും പൊങ്കാലയും കിട്ടിയിരുന്നു.

ആള് മാറി തെറിവിളി മുൻപും
ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ മകന്‍ എന്ന് തെറ്റിദ്ധരിച്ച് നടന്‍ രജത് മേനോനും പൊങ്കാല കിട്ടുകയുണ്ടായി. ചിലര്‍ യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിച്ചും മറ്റ് ചിലര്‍ തമാശ എന്ന പേരിലുമാണ് ഈ ആള് മാറിയുളള പൊങ്കാലയിടല്‍ നടത്തുന്നത്. നമിത പ്രമോദിന്റെ പേജില്‍ നടക്കുന്നതും ഇത്തരത്തിലുളള പൊങ്കാലയാണ്.

ധ്വജ പ്രണാമം! ധൈര്യമായി മുന്നോട്ട് പോകുക
നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജിലെ ചില രസകരമായ കമന്റുകള്‍ വായിക്കാം:
* 'ധ്വജപ്രണമാം വീരകേസരി നമിതേച്ചി മോദിജിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന തെന്നിൻന്ത്യയുടെ പ്രിയപുത്രിക്ക് എല്ലാവിധ ആശംസകളും'
* 'സുരേഷ് ഗോപി മുഖ്യമന്ത്രിയും ഭീമൻ രഘു ആഭ്യന്തരമന്ത്രിയും നമിതാ പ്രമോദ് ജി സാംസ്‌കാരിക മന്ത്രിയുമായിട്ടുള്ള കേരളം വിദൂരമല്ല. ഇനി മുതൽ ചെറിയ കളിയില്ല ചെറിയ കളിക്കാരുമില്ല'.
* 'ധ്വജ പ്രണാമം! ധൈര്യമായി മുന്നോട്ട് പോകുക. സംഘം കാവലുണ്ട്'.

ഒരു കൊട്ട കാവിപ്പൂക്കൾ
* 'ധ്വജപ്രണാമം നമിതാ ജി... വിവരമുള്ള ആൾകാർ വൈകിയാണെങ്കിലും സംഘ വഴി ആണ് ശരി എന്ന് തിരിച്ചറിയും.. ഇനി നമിതയുടെ ഒറ്റ പടം പോലും നൂർ കോടി കാണാതെ പോകില്ല'
* 'ധ്വജ പ്രണാമം സംഘ പുത്രി നമിത മിത്രമേ.. ധൈര്യമായി അഭിനയിച്ച് മുന്നേറുക .... സംഘം കാവലുണ്ട്......നേരിന്റെ പാതയിൽ കടന്ന് വന്ന ചേച്ചിക്ക് സ്നേഹത്തിന്റെ സമാധാനത്തിന്റെ ശാന്തിയുടെ കാവിപ്പൂക്കൾ'.
* 'വളരേ നല്ല തീരുമാനം. ഓരോ സ്വയംസേവകർക്കും ആവേശമാണ് നമിതാജി യുടെ സംഘപാതയിലേക്കുള്ള കടന്ന് വരവ്. ഒരു കൊട്ട കാവിപ്പൂക്കൾ നേരുന്നു'.

ആ ബൈക്ക് ഒക്കെ ഒന്ന് ഇറക്കി തരണം
* 'Wcc പോലെ നമിത ജി യുടെ നേതൃത്വത്തിൽ നമുക്കും ഒരു സംഘടന ഉണ്ടാക്കണം. സിനിമയിലെ അനീതിക്കെതിരെ പോരാടണം സംഘ പുത്രിക്ക് ധ്വജ പ്രണാമം'.
* 'അജയ്യനായ ശ്രീ നരേന്ദ്ര മോഡിയുടെ ഭരണ പാടവവും എളിമത്വവും കണ്ട് രാജ്യത്തിന്റെ പരമോന്നത പാർട്ടി ആയ ഹിന്ദുക്കളുടെ സംരക്ഷണ കവചം ആയ ബി ജേ പി യിലേക്ക് വന്ന നമിതാ ജി ക്ക് ഒരു പിടി താമര പൂക്കൾക്കൊണ്ട് ഒരു ധ്വജ പ്രണാമം നേരുന്നു'
* 'ധ്വജപ്രണാമം. താങ്കളെ പോലെ ഉള്ള യുവതലമുറ സംഘത്തോട് ഒപ്പം ചേരുന്നത് മോഡി ജി യുടെ സദ്ഭരണം സൂചിപ്പിക്കുന്നു. ഒപ്പം സമയം ഉണ്ടെങ്കിൽ എടപ്പാൾ വരെ വന്നു ആ ബൈക്ക് ഒക്കെ ഒന്ന് ഇറക്കി തരണം'.

സംഘം ചുംബനത്തിന് എതിരാണ് നമിതാജീ
* 'സംഘം ചുംബനത്തിന് എതിരാണ് നമിതാജീ... അന്യപുരുഷന്മാരോടൊത്തു അഭിനയിക്കുന്നത് ഭാരതസംസ്കാരത്തിന് എതിരാണ് എന്നറിയാമല്ലോ.. പിന്നെ രാവിലെ വെറുംവയറ്റിൽ ഗോമൂത്രം കഴിക്കുന്നത് ഓജസ്സ് വർധിപ്പിക്കും. പച്ചച്ചാണകം മുഖത്തുവാരിത്തേച്ചു സൂര്യനമസ്ക്കാരം ചെയ്തു അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാൽ മുഖകാന്തി വർധിക്കും കേട്ടോ. അപ്പൊ പറഞ്ഞപോലെ ജയ് സങ്കശക്തി, ജയ് ഗോമാതാ...'
* 'വളരെ മോശം തീരുമാനം ആണ് നിങ്ങൾ തെറ്റു തിരുത്തി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു'

നിങ്ങൾക്ക് ഈ ഗതി വന്നല്ലോ
* 'എന്റെ മൊബൈലിൽ ആകെ ഒരു ഫോട്ടോയെ ഉണ്ടായിരുന്നുള്ളു ഇന്നത്തോടെ അത് ഡിലിറ്റ് ചെയ്യുവാ ചാണകത്തിൽ വീണതിനെ എനിക്ക് വേണ്ട വേണ്ടാ'
* 'എന്നാലും എന്റെ നമിതാ ജി നിങ്ങൾക്ക് ഈ ഗതി വന്നല്ലോ'
* 'എൻ്റെ പൊന്നു മിത്രമേ.... ടെൻകുമാറിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത മിത്രം'.
തെക്കേടത്തമ്മേ തൊട്ടു സത്യം ചെയ്യുന്നു
* 'നമിതാ ഇനിമുതൽ പഴയ നമിത അല്ല .. എനി ഞങ്ങൾക്ക് നമിതാ ജീ യാണ് .. നമസ്തേ ജീ'
* 'പ്രിയപെട്ട നമിതജി നാളെ ഒരു നിർമ്മലസിതരാമൻ ജീ ആയിട്ട് നമ്മുടെ സാമ്പതിക രംഗം ഇത്പൊലെ തന്നെ നീലനിർതാൻ അങ്ങയെ സവർക്കർ അണ്ണൻ അനുഗ്രഹിക്കട്ടെ'
* ' നീ തീർന്നു! എന്റെ തെക്കേടത്തമ്മേ തൊട്ടു സത്യം ചെയ്യുന്നു നിന്റെ സിൽമാ ഇനി കാണില്ല!'