നന്തൻകോട് കൂട്ടക്കൊലപാതക കേസ്; പ്രതി കേദൽ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും. കേസിൽ ഏക പ്രതിയാണ് കേദൽ. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിയുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
കേസിൽ കേദൽ ജിന്‍സൻ രാജ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഏക പ്രതിയായ കേദൽ ജിൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. തുടർന്ന് കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞു നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
ആത്മാവിനെ മോചിപ്പിക്കാനുള്ള രീതിയെന്ന് അവകാശപ്പെടുന്ന ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന് വേണ്ടിയാണ് കേദൽ തന്റെ മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ കൊലപ്പെടുത്തിയത്. എന്നാൽ ശിക്ഷാവിധിയിലെ വാദത്തിനിടെ ഇയാൾക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്.
പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. പ്രതിക്ക് മാനസിക രോഗം ഉണ്ടായിരുന്നെങ്കിൽ നാല് പേരെയും ഇത്തരത്തിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾപ്പെടെ മറവ് ചെയ്യാൻ ശ്രമിക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും ഇയാൾ പുറത്തിറങ്ങിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചില്ല.
കുടുംബാംഗങ്ങളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചിരുന്നു, എന്നാൽ ഇയാൾക്ക് ഇതിനോട് താൽപര്യം ഉണ്ടായിരുന്നു. അവിടെ നിന്ന് ഇയാൾ തിരിച്ചു വരികയായിരുന്നു. ഇതോടെ പിതാവുമായി ഭിന്നതയിൽ ആയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications