കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കാസര്‍ക്കോട്, കനത്ത സുരക്ഷ

Google Oneindia Malayalam News

കാസര്‍ക്കോട്: പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു സീറ്റ് നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ചുരുങ്ങിയ ഇടവേളകളില്‍ മൂന്നുതവണ കേരളത്തിലേക്ക് പറന്നിറങ്ങിയതും ഈ ലക്ഷ്യം വെച്ചാണ്.

പാര്‍ട്ടിയ്ക്ക് ഉറച്ച അടിത്തറയുള്ള കാസര്‍ക്കോട് തന്നെ മോദി റാലി നടത്താന്‍ തീരുമാനിച്ചതും മറ്റൊന്നും കൊണ്ടായിരിക്കില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്കാണ് മോദി കാസര്‍ക്കോടെത്തുന്നത്. പ്രത്യേക വിമാനത്തില്‍ മംഗലാപുരത്തെത്തുന്ന മോദി ഹെലികോപ്റ്ററിലാണ് കാസര്‍ക്കോടെത്തുക.

Modi

റാലിക്ക് വേദിയാകുന്ന വിദ്യാനഗര്‍ മുന്‍സിപ്പല്‍ മൈതാനിയില്‍ കനത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ മോദിയുടെ ഏക തിരഞ്ഞെടുപ്പ് റാലിയായതിനാല്‍ ഇത് പാര്‍ട്ടിയുടെ ശക്തി പ്രകടനം കൂടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനു മുമ്പ് 2001 ഏപ്രില്‍ 28നും മോദി കാസര്‍ക്കോടെത്തിയിരുന്നു.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഗുജറാത്ത് പോലിസ്, ഇന്റലിജന്റ്‌സ് ബ്യൂറോ എന്നിവരുടെ നിയന്ത്രണത്തിലാണ് സുരക്ഷാവലയം ഒരുക്കുന്നത്. ഗുജറാത്ത് പോലിസില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും ഇതിനകം കാസര്‍ക്കോടെത്തിയിട്ടുണ്ട്. നേരത്തെ ബിജെപി ശക്തികേന്ദ്രമായ താളിപടുപ്പ് മൈതാനിയിലാണ് റാലി പ്ലാന്‍ ചെയ്തിരുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിദ്യാനഗറിലേക്ക് മാറ്റിയത്.

English summary
The BJP's Prime Ministerial candidate Narendra Modi, who visited the state thrice in the last six months, will take the poll campaign to the zenith by addressing a rally at Kasargod on April 8.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X