Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം പിടിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു... അമിത് ഷായും ഇറങ്ങും; പത്തനംതിട്ടയില്‍ റാലിയുമായി തുടക്കം

Recommended Video

cmsvideo
    മോദിയും അമിത് ഷായും കേരളത്തിലേക്ക് | Oneindia Malayalam

    തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. ആദ്യം അമിത് ഷായും തൊട്ടു പിറകേ മോദിയും ആണ് എത്തുക.

    ശബരിമല വിഷയം കേരളത്തിലെ ബിജെപി നേതൃത്വത്തിന് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാ സംസ്ഥാനങ്ങളിലും എത്തുക എന്നതാണ് മോദിയുടേയും അമിത് ഷായുടേയും പദ്ധതി.

    Modi Amit Shah

    ഡിസംബര്‍ 31 ന് അമിത് ഷാ കേരളത്തിലെത്തും. പാലക്കാട് നടക്കുന ്‌ന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. തൊട്ടടുത്ത ആഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ജനുവരി 6 ന് ആണ് മോദിയുടെ ആദ്യ പരിപാടി. ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട ജില്ലയില്‍ ബിജെപി റാലിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 27 ന് മോദി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. തൃശൂരില്‍ നടക്കുന്ന പരിപാടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും.

    ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കൈവിട്ടുപോയി. മറ്റ് സംസ്ഥാനങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കാനും സാധിച്ചില്ല. ദേശീയ തലത്തില്‍ തന്നെ ബിജെപി വിരുദ്ധ വികാരം രൂപം കൊള്ളുന്നുണ്ട് എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+