മോദി സര്‍ക്കാരിന് കുട പിടിക്കുകയാണ് സംസ്ഥാനം , സഞ്ചാരം അതേ വഴിയിലൂടെ, തുറന്നടിച്ച് സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സഞ്ചാരം ഒരേ മാതൃകയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് പേരും പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. നിയമസഭയ്ക്കുള്ളില്‍ ആസൂത്രിത സംഘര്‍ഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി സതീശന്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ നടന്നത് മോദി മാതൃകയില്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. സര്‍ക്കാര്‍ സംഘര്‍ഷമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണെന്നും സതീശന്‍ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ ഭരണകക്ഷിയുടെ ഭാഗത്ത് നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു.അതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ സ്തംഭിപ്പിക്കാന്‍ യുഡിഎഫ് തിരുമാനിച്ചുവെന്നും സതീശന്‍ വ്യക്തമാക്കി. മന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളുടെ നേതൃത്വത്തിലാണ് രാഹുലിന്റെ ഓഫീസ് ആക്രമിച്ചത്. ഇത് സര്‍ക്കാരിന്റെ ഒത്താശയോടെയാണ് എല്ലാം നടന്നതെന്ന് വ്യക്തമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും എസ്എഫ്‌ഐ നേതാക്കളളും ചേര്‍ന്ന് പോലീസിനെ വിരട്ടുകയാണ്. ഞങ്ങള്‍ പറയുന്നവരെ പ്രതികളാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശമെന്നും സതീശന്‍ ആരോപിച്ചു.
എല്ലാ കാര്യങ്ങള്‍ക്കും സിപിഎം പിന്തുടരുന്നത് മോദി മാതൃകയാണ്. ഗാന്ധി വിരോധമാണ് സിപിഎമ്മിനുള്ളത്. പയ്യന്നൂരില്‍ അടക്കം കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തപ്പോള്‍ ഈ ക്രിമിനലുകള്‍ ചെയ്തത് എല്ലാ ഓഫീസിലും ഗാന്ധിയുടെ പടം തകര്‍ക്കുകയാണ്. തകര്‍ത്ത ഓഫീസുകളിലെല്ലാം ഗാന്ധി പ്രതിമയും തകര്‍ന്നിട്ടുണ്ട്. വയനാട്ടിലെ പ്രതിഷേധ പ്രകടനം തന്നെ പ്രകോപനം ഉണ്ടാക്കാനായിരുന്നു. സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമങ്ങളെല്ലാം. സംഘപരിവാറിനെ പ്രീതിപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് പിണറായിയുടെ ശ്രമമെന്നും സതീശന്‍ കുറ്രപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തിനും സഭാ സ്വാതന്ത്ര്യത്തിനും എതിരായ നിലപാടാണ് സര്‍ക്കാര്‍ നിയമസഭയില്‍സ്വീകരിക്കുന്നത്. മാധ്യമങ്ങളെ മീഡിയ റൂമില്‍ പോലും കയറ്റുന്നില്ല. ദൃശ്യങ്ങളൊക്കെ സെന്‍സര്‍ ചെയ്യുകയണ്. സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാമെന്നും സതീശന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. നിയമസഭാ ചട്ടത്തിന് എതിരായി ബാനറും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി ഇതുവരെ ഇല്ലാത്ത കാര്യമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറിയില്ല. സര്‍ക്കാരിന്റെ നടപടി തടയാനും പ്രതിപക്ഷം ശ്രമിച്ചെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications