കൊച്ചി മെട്രോയെ നെഞ്ചിലേറ്റി മോദി, വന്നത് മെട്രോയുടെ ഇളംനീല നിറത്തിലുള്ള പ്രത്യേക കുർത്തയണിഞ്ഞ്....

  • By: അഫീഫ്
Subscribe to Oneindia Malayalam

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി കൊച്ചി നാവികസേന വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ കണ്ട് സ്വീകരിക്കാനെത്തിയവർ ആദ്യമൊന്ന് അമ്പരന്നു. എല്ലാവരുടെയും ശ്രദ്ധ മോദി ധരിച്ച ഇളംനീല കുർത്തയിലേക്കായിരുന്നു.

കൊച്ചി മെട്രോയുടെ ഔദ്യോഗിക നിറമായ ഇളംനീല നിറമുള്ള കുർത്തയണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരിക്കുന്നത്. നാവികസേന വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം കെവി തോമസ് എംപി, സുരേഷ് ഗോപി എംപി, മേയർ സൗമിനി ജെയിൻ, ബിജെപി നേതാക്കൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

narendramodi

നാവികസേന വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്കാണ് പ്രധാനമന്ത്രി യാത്രതിരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം, മെട്രോ ട്രെയിനിൽ യാത്ര ചെയ്ത ശേഷമാകും അദ്ദേഹം കലൂരിലെത്തി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുക.

English summary
narendra modi came to kochi metro inauguration with blue kurtha.
Please Wait while comments are loading...