• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം പിടിക്കണം, പുതുതന്ത്രവുമായി ബിജെപി..ക്രിസ്തീയ സഭകളെ ഒപ്പം ചേർക്കും.. മോദിയുമായി കൂടിക്കാഴ്ച

ദില്ലി; ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇല്ലേങ്കിൽ കേരളത്തിൽ അധികാരം പിടിക്കുയെന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ബിജെപിക്കറിയാം. അതിനാൽ ന്യൂനപക്ഷത്തെ അടുപ്പിക്കാനുള്ള തീവ്രശ്രമമാണ് പാർട്ടി സംസ്ഥാനത്ത് നടത്തുന്നത്. അടുത്തിടെ നിരവധി മുസ്ലീം നേതാക്കളെ ബിജെപി പാർട്ടിയിൽ എത്തിച്ചിരുന്നു. എപി അബ്ദുള്ളക്കുട്ടിയെ പാർട്ടി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചതുൾപ്പെടെ ഈ ലക്ഷ്യത്തോടെയായിരുന്നു.

എന്നാൽ മുസ്ലീങ്ങളുടേത് മാത്രമല്ല ക്രിസ്തീയ വിഭാഗങ്ങളെ കൂടി ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് പാർട്ടിപാർട്ടി എന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

വരുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി കേരളത്തിൽ ലക്ഷ്യം വെയക്കുന്നത്. നിലവിൽ ഒരു എംഎൽഎ മാത്രമാണ് പാർട്ടിക്കുള്ളത്.അടുത്ത തിരഞ്ഞെടുപ്പോടെ അഞ്ച് ജില്ലകളിലാണ് ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവിടങ്ങളിലൊന്നും ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് പാർട്ടി കരുതുന്നു.

ഉയർത്തുന്ന വിമർശനം

ഉയർത്തുന്ന വിമർശനം

മുസ്ലീങ്ങൾക്കൊപ്പം തന്നെ ക്രിസ്ത്യന് വോട്ടുകൾ കൂടി പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി ഒരുക്കുന്നത്.ഇതിനായി ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്‍മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബിജെപി അവസരമൊരുക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീം സമുദായത്തിന് എൽഡിഎഫും യുഡിഎഫും അമിത പ്രാധാന്യം നൽകുന്നുവെന്നാണ് ക്രിസ്ത്യൻ സഭാ നേതാക്കൾ ഉയർത്തുന്ന വിമർശനം.

 പ്രധാന വിഷയം

പ്രധാന വിഷയം

ഈ അതൃപ്തിയാകും ബിജെപി വോട്ടാക്കാൻ ശ്രമിക്കുന്നത്.ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനവും മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്നു,ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് ലൗ ജിഹാദ് നടത്തുന്നു എന്നീ വിഷയങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ സഭാ നേതാക്കൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശ്രീധരൻ പിള്ളയുടെ ഇടപെടൽ

ശ്രീധരൻ പിള്ളയുടെ ഇടപെടൽ

ഇത്തരം വിഷയങ്ങളിൽ ബിജെപി പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സഭ നടത്തുന്നതിന്റെ സൂചനയായിട്ടാണ് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വെള്ളിയാഴ്ച്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെഴുതിയ ‘ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രെജുഡിസ് ടു നണ്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ആലഞ്ചേരി പങ്കെടത്തത്.

വിരുന്നിന് ക്ഷണിച്ചിരുന്നു

വിരുന്നിന് ക്ഷണിച്ചിരുന്നു

നേരത്തേ നവംബറില്‍ ശ്രീധരന്‍പിള്ള സഭാ നേതാക്കളെ വിരുന്നിന് ക്ഷണിച്ചിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നുവെന്നതുൾപ്പെടെയുള്ള പരാതികൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ

കേരളത്തിൽ

2050ഓടെ കേരളത്തിലെ മുസ്ലീം ജനസംഖ്യ 35 ശതമാനമാകുമെന്ന സെന്റര്‍ ഫോര്‍ ഡെവപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസര്‍ കെ സി സക്കറിയയുടെ പഠനവും സഭാ നേതാക്കൾചൂണ്ടിക്കാട്ടുന്നു.ക്രിസ്ത്യാനികൾ മുസ്ലീം ജനസംഖ്യയുടെ പകുതി ശതമാനമായി കുറയും എന്നാണ്റിപ്പോർട്ടിൽ പറയുന്നത്.

'എൻ്റെ ഓഫീസില്‍ ഒരു ഫയലും ആരും പൂഴ്ത്തി വെക്കാറില്ല'; തെളിവുണ്ടെങ്കിൽ നടപടിയെന്ന് ജി സുധാകരൻ

തൊഴിലില്ല... കൊവിഡും, കുവൈത്തില്‍ നിന്ന് പ്രവാസികള്‍ കൊഴിഞ്ഞുപോകുന്നു, പ്രതിസന്ധി!!

ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്ത്, തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളി

സൗദി സന്ദർശിച്ച് കരസേവന മേധാവി; ഉഭയകക്ഷി പ്രതിരോധ സഹകരണം സംബന്ധിച്ച് അധികൃതരുമായി ചർച്ച

English summary
Narendra modi may meet chiristian leaders in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X