കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട് ബിഡിജെഎസിന് അഭിമാന പോരാട്ടം; പ്രചാരണത്തിന് മോദിയെ ഇറക്കും?

  • By Desk
Google Oneindia Malayalam News

കുട്ടനാട്: കേരളത്തില്‍ 37 സീറ്റില്‍ ബി.ഡി.ജെ.എസ് മത്സരിക്കുന്നുണ്ടെങ്കിലും പ്രസ്റ്റീജ് സീറ്റായി അവര്‍ കരുതുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാടാണ്. ബി.ജെ.പി.ക്കും അത് നന്നായറിയാം. അതുകൊണ്ടുതന്നെ, സംസ്ഥാന നേതാക്കളോ കേന്ദ്രമന്ത്രിമാരോ മാത്രം ഇവിടെ പ്രചാരണത്തിനെത്തിയാല്‍ പോര. പ്രധാന മന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഇറങ്ങണമെന്നാണ് അവര്‍ പറയുന്നത്.

ബി.ഡി.ജെ.എസ്. നേതാക്കളും ബി.ജെ.പി. നേതാക്കളും നരേന്ദ്രമോദിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതിനോട് മോദിയും യെസ് മൂളിയെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ മോദിയുടെ കേരളത്തിലെ പ്രചാരണ കേന്ദ്രങ്ങളിലൊന്ന് കുട്ടനാടായിരിക്കും. കുട്ടനാട്ടില്‍ എസ്.എന്‍.ഡി.പി.യോഗത്തിനും ഈഴവ വിഭാഗത്തിനും നിര്‍ണായക സ്വാധീനമുണ്ട്.

modi

അതുകൊണ്ടുതന്നെ സുഭാഷ് വാസുവിനെ പുഷ്പം പോലെ ജയിപ്പിച്ചെടുക്കുകയാണ് ബി.ഡി.ജെ.എസിന്റെ ലക്ഷ്യം. ഇതിന് മോദിയുടെ കൂടി പിന്‍തുണയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരെ മുഴുവന്‍ മോദി മാജിക്കില്‍ ഒപ്പം കൂട്ടാമെന്നാണ് അവരുടെ പ്രതീക്ഷ. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എ. തോമസ് ചാണ്ടിക്ക് പഴയ പ്രതാപമൊന്നുമില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചാണ്ടി മണ്ഡലത്തിലുണ്ടാകാറില്ലെന്നും എപ്പോഴും വിദേശത്താണെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

കൂടാതെ തോമസ് ചാണ്ടിയോടൊപ്പം നിന്ന ചില നേതാക്കള്‍ അടുത്തിടെ എന്‍.സി.പി. വിടുകയും ചെയ്തു. ഇതൊല്ലം ഗുണമാകുമെന്നാണ് ബി.ഡി.ജെ.എസിന്റെയും ബി.ജെ.പി.യുടെയും കണക്കുകൂട്ടല്‍. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസിലെ ജേക്കബ് എബ്രഹാം അത്ര വെല്ലുവിളി ഉയര്‍ത്തില്ലെന്നും ബി.ഡി.ജെ.എസ്. കരുതുന്നു. ഇതൊക്കെയാണ് മോദിയെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍.

English summary
Reports say that Narendra Modi may campaign for BDJS candidate in Kuttanad constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X