റോഡ് വീതി കൂടുമ്പോള്‍ ഇരകളുടെ ചെരുപ്പ് തേയും...!! കൈയ്യിലുള്ളത് പോയി, തുക കിട്ടിയതുമില്ല
മലപ്പുറം: ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അതിവേഗം പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എടുത്തു പറയാവുന്ന നേട്ടമാണ്. സ്ഥലം നഷ്ടമായവര്‍ക്ക് പണം നല്‍കുന്നതിന് പ്രത്യേക ഓഫീസുകള്‍ തുറക്കുകയും രേഖകള്‍ ഹാജരാക്കിയവര്‍ക്ക് പണം കൈമാറുകയും ചെയ്തു. സ്ഥലമേറ്റെടുക്കല്‍ ഒരു ഘട്ടത്തില്‍ വലിയ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍
ഇതിന്റെയൊക്കെ ഫലമായിട്ടാണ് നഷ്ടപരിഹാരം അതിവേഗം വിതരണം ചെയ്തത്. നഷ്ടപരിഹാരം നല്‍കി എന്നതിന് വലിയ പ്രചാരണവും ലഭിച്ചു. എന്നാല്‍ നഷ്ടപരിഹാരം ഇനിയും സ്വപ്‌നമായി കഴിയുന്നവരും ഭൂമി വിട്ടുകൊടുത്തവരിലുണ്ട്....

കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത ഒട്ടേറെ പേര്‍ക്ക് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ഇവര്‍ നേരിടുന്ന ഒരു വെല്ലുവിളി. മരിച്ച പിതാവിന്റെ പേരിലുള്ള ഭൂസ്വത്ത്, ഒന്നില്‍ കൂടുതല്‍ അവകാശികളുണ്ടാകുകയും അതിലൊരാള്‍ മരിക്കുകയും അവരുടെ മക്കള്‍ ജീവിച്ചിരിക്കുകയും ചെയ്യുന്നവര്‍... ഇങ്ങനെ കൃത്യമായ രേഖ നേരത്തെ തയ്യാറാക്കാത്തത് കാരണം നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്.

രേഖകള്‍ കൈവശമുള്ള മിക്കവര്‍ക്കും നഷ്ടപരിഹാര തുക ലഭിച്ചിട്ടുണ്ട്. അല്ലാത്തവരാണ് പ്രയാസപ്പെട്ടതില്‍ ഒരു വിഭാഗം. ഇത്തരം ആളുകള്‍ക്ക് രേഖകള്‍ വേഗത്തില്‍ ശരിപ്പെടുത്തുന്നതിന് പ്രത്യേക സംവിധാനം വേണമെന്നാണ് ഇരകളുടെ ആവശ്യം. അടിയാധാരത്തിലും ആധാരത്തിലും സാങ്കേതിക പ്രശനങ്ങളുണ്ട് എന്ന കാരണത്താല്‍ പ്രതിസന്ധിയിലായവരുമുണ്ട്.

എആര്‍ നഗര്‍ വില്ലേജില്‍ ഹൈവേക്ക് സമീപം താമസിക്കുന്നവര്‍ക്ക് 5.14 ലക്ഷമാണ് സെന്റിന് ലഭിച്ചിട്ടുള്ളത്. അടിസ്ഥാന വില നിശ്ചയിച്ചതില്‍ അപാകതയുണ്ട് എന്ന് ഇവര്‍ പറയുന്നു. ഇതെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നവരും നിരവധി. എന്നാല്‍ രേഖ കൃത്യമല്ലാത്തത് കാരണം ഒന്നും കിട്ടാത്തവരുടെ കാര്യമാണ് കഷ്ടം. രേഖകള്‍ ശരിപ്പെടുത്തുന്ന ശ്രമം ഇപ്പോഴും തുടരുകയാണവര്‍.

നേരത്തെ പ്രദേശത്ത് നടന്നിട്ടുള്ള ഭൂമി ഇടപാടുകള്‍ പരിശോധിച്ചാണ് അടിസ്ഥാന വില നിശ്ചയിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. അതേസമയം, കച്ചവട സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കേണ്ടി വന്നതില്‍ നഷ്ടം നേരിട്ട ഒട്ടേറെ വ്യാപാരികളുമുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം കിട്ടിയെങ്കിലും കച്ചവടം നടത്തിയിരുന്ന വ്യക്തികള്‍ക്ക് തിരിച്ചടിയാണുണ്ടായത്.

വലിയ തുക ചെലവഴിച്ച് കടകളില്‍ ഡെക്കറേഷന്‍ വര്‍ക്ക് ചെയ്തവര്‍ക്കും നാമമാത്രമായ തുകയാണ് വണ്‍ടൈം സെറ്റില്‍മെന്റായി തീരുമാനിച്ചത്. ബാക്കി തുക ഇവര്‍ക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടായി എന്നും വ്യാപാരികള്‍ പറയുന്നു. മാത്രമല്ല, അംഗീകൃത കച്ചവടക്കാര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം തീരുമാനിച്ചതെന്നും ആക്ഷേപമുണ്ട്. അല്ലാത്ത കച്ചവടക്കാരും ഒട്ടേറെയായിരുന്നു.
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക












Click it and Unblock the Notifications