Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത സര്‍വെ ജീവനക്കാര്‍ മലപ്പുറത്ത് വീട്ടില്‍ കയറിയെന്ന് ഇരകള്‍, നാട്ടുകാരും പോലീസും സംഘര്‍ഷം

മലപ്പുറം: ദേശീയപതാ സര്‍വെക്കെത്തിയ ജീവനക്കാര്‍ മലപ്പുറം വെന്നിയൂരില്‍ വീട്ടില്‍കയറിയെന്ന് ഇരകള്‍, നാട്ടുകാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷവും നടന്നു. ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി വെന്നിയൂരില്‍, കാച്ചടി, കരുമ്പില്‍ ഭാഗങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. ഇരകളും നാട്ടുകാരുമായി നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.

പ്രതിഷേധക്കാരെ നേരിടാന്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സിഐ സുനില്‍കുമാര്‍, കൊണ്ടോട്ടി സിഐ ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഡെപ്യുട്ടി കലക്ടര്‍ ജെഒ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കാലത്ത് 8 മണിക്ക് ആരംഭിച്ച സര്‍വേ ഉച്ചയോടെ അവസാനിച്ചു.

nh


സര്‍വേക്കിടെ ജീവനക്കാരന്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് വീട്ടുകാരുടെ പരാതിയില്‍ ആകെ ബഹളമായി. കക്കാട് കരുമ്പില്‍ പുള്ളത്തില്‍ മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് സംഭവം. സര്‍വേ ഉപകരണങ്ങളുമായി യുവാവ് അകത്തേക്ക് ഓടിക്കയറുകയായിരുന്നുവത്രേ. സ്ത്രീകള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ ബഹളമായി. ബഹളം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ജനങ്ങളെ വീടിനു മുന്നില്‍ നിന്നും പോലീസ് ജനങ്ങളെ വിരട്ടിയോടിച്ചു. സംഭവത്തില്‍ ഇടപെട്ട മുന്‍പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഹീമിനെ പൊലിസ് പിടിച്ചു കൊണ്ടുപോയി. പിന്നീട് പ്രതിഷേധം ശക്തമായതോടെ വീടിന് പുറത്ത് അളവ്


സിപിഎം കേരളത്തില്‍ ചുങ്കപ്പാതയുടെ നടത്തിപ്പുകാരായത് പരിഹാസ്യമെന്ന് ആക്ഷന്‍ കൗണ്‍സില്‍
രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ചോമുവില്‍ ടോള്‍ പ്ലാസ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെ കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുങ്കപ്പാത നിര്‍മ്മിച്ച് ടോള്‍ പിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് പരിഹാസ്യമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍ എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.പ്രദീപ് മേനോന് എന്നിവര്‍ കുറ്റപ്പെടുത്തി.

ഗെയില്‍ സമരത്തിലും സി.പി.എം ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചത്.തമിഴ് നാട്ടില്‍ ഗെയില്‍ വിരുദ്ധ സമരം നയിച്ച സി.പിഎം കേരളത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഭരണമുള്ളിടത്ത് ഒരു നയവും ഭരണമില്ലാത്തിടത്ത് മറ്റൊരു നയവും സ്വീകരിക്കുന്ന സി.പി.എം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജനസാന്ദ്രതയും കെട്ടിട സാന്ദ്രതയും ദേശീയ ശരാശരിയെക്കാള്‍ മൂന്ന് മടങ്ങ് കൂടുതലുള്ള കേരളത്തില്‍, 45 മീറ്റര്‍ ബി.ഒ.ടി ടോള്‍ റോഡ് പദ്ധതിക്കനുകൂലമായി 2010 ആഗസ്റ്റ് 17 ന് സര്‍വ്വകക്ഷി തീരുമാനമെടുത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് സ്വാഗതമാട് ബൈപ്പാസ്, അരീതോട് കുടിയിറക്കല്‍ എന്നിവയ്ക്കു ഉത്തരവാദികളെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു

30 മീറ്ററില്‍ 6 വരിപ്പാതയാണ് കേരളത്തിന് യോജിച്ചതെന്ന് മുന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഓസ്‌കാര്‍ ഫര്‍ണാണ്ടസ് മുതല്‍ 2011 ലെ പാര്‍ലിമെന്റ് എസ്റ്റിമേറ്റ് കമ്മറ്റി വരെ ചൂണ്ടിക്കാണിച്ചതാണെന്ന് ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. നിലവിലുള്ള പാത 30 മീറ്ററിലേക്ക് വികസിപ്പിച്ചാല്‍ ജനവാസ കേന്ദ്രങ്ങളിലൂടെ പുതിയ ബൈപ്പാസുകളോ അലൈന്‍മെന്റുകളോ സൃഷ്ടിക്കേണ്ട ആവശ്യമില്ല.കനത്ത തോതിലുള്ള കുടിയിറക്കലിന് കാരണമാവുന്ന 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതിയില്‍ ഉണ്ടാവുന്നത്ര വികസനം കുറഞ്ഞതോതിലുള്ള കുടിയിറക്കലിലൂടെ ഉണ്ടാവുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ 201ഛ ല്‍ ടോള്‍മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി 45 മീറ്റര്‍ ടോള്‍ റോഡ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ പ്രമുഖ പാര്‍ട്ടികള്‍, ഇപ്പോള്‍ ബൈപ്പാസ് ഇരകളെ സംഘടിപ്പിച്ച് കുടിയിറക്കലിനെതിരെ സമരം നടത്തുന്നത് പരിഹാസ്യമാണ്. ഇതിലെ ദുഷ്ടലാക്ക് ഇരകള്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+