കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാത വികസനം: മലപ്പുറത്തെ ലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കണ്ടു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ദേശീയപാത വികസന സമര സമിതിക്കാര്‍ മലപ്പുറത്തെ എം.എല്‍.എമാരുടെ വീടുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച പിറ്റേ ദിവസം തന്നെ മലപ്പുറത്തെ ലീഗ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു വിഷയം ചര്‍ച്ച ചെയ്തു. മലപ്പുറം ജില്ലയില്‍ ആരംഭിച്ച ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

വര്‍ക്കല ഭൂമി ഇടപാട്: ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ ശ്രമം, അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നുവര്‍ക്കല ഭൂമി ഇടപാട്: ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ ശ്രമം, അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

തിരുവനന്തപുരത്ത്‌വെച്ചാണു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീര്‍, പി,കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ഹമീദ്. അഡ്വ: കെ.എന്‍.എ ഖാദര്‍, പ്രൊഫ കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എന്നിവരാണ് ചര്‍ച്ച നടത്തിയത്. വികസനം പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിച്ചു കൊണ്ട് മാത്രമേ നടപ്പിലാക്കാവൂ.സ്ഥലമെടുപ്പില്‍ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. പലയിടങ്ങളിലും പുതിയ അലൈന്‍മെന്റില്‍ അശാസ്ത്രീയത സംഭവിച്ചിട്ടുണ്ട്. പള്ളികളും ഖബര്‍സ്ഥാനുകളും മദ്രസകളും ക്ഷേത്രഭൂമികളും നഷ്ടപ്പെടുന്ന പരാതിള്‍ ഉയര്‍ന്നിട്ടുണ്ട്. പുതിയ ബൈപ്പാസുകള്‍ക്കെതിരെയും പരാതികളുണ്ട്.

cm

മുസ്ലിംലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നു

എല്ലാം നഷ്ടപ്പെടുന്ന ഉടമകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരമാണ് വേണ്ടത്. കൊച്ചി മെട്രോക്ക് നഷ്ട്ടപരിഹാരം നല്‍കിയത് പോലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. വ്യക്തമായ നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവുകള്‍ സ്ഥലഉടമകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ നഷ്ടപരിഹാര പാക്കേജ് എല്ലാവരെയും അറിയിക്കണമെന്ന് തീരുമാനിച്ചതാണ്. നഷ്ടപരിഹാരം നല്‍കാതെ ഉടമകളെ കുടിയിറക്കരുത്. മറ്റൊരു സ്ഥലം കണ്ടെത്താനുള്ള സമയംപോലുമില്ലാതെ ജനങ്ങളെ ക്രൂരമായി കുടിയിറക്കുന്ന സമീപനമാണിപ്പോള്‍, ശക്തമായ പോലീസ് കാവലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള സ്ഥലമെടുപ്പ് അന്യായമാണ്. എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.


ജനങ്ങളുടെ പരാതി പരിഹരിച്ചുകൊണ്ട് മാത്രമേ സര്‍വേയും മറ്റും നടത്താവൂ. കക്കാട് ഭാഗത്ത് റോഡ് പ്രൊപോസല്‍ നേര്‍രേഖയില്‍ ആക്കി ദേശീയപാതയുടെ ഭൂമി തന്നെ പരമാവധി ഉപയോഗപ്പെടുത്തി നിര്‍മ്മാണം നടത്തണം. കൊഴിച്ചെന പാലചിറമാട് ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ട്ടങ്ങള്‍ പരമാവധി കുറയുന്ന പ്രൊപോസല്‍ തയ്യാറാക്കണം. ചേളാരിയിലും മറ്റും ഉണ്ടാകുന്ന നഷ്ട്ടം വലുതാണ്, അത് പരിഹരിക്കണം. മലപ്പുറം ജില്ല കല്ലക്ടരെ അടിയന്തിരമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാമെന്നു മുഖ്യമന്ത്രി എം.എല്‍.എ മാരുടെ സംഘത്തിന് ഉറപ്പുനല്‍കി. നഷ്ടപരിഹാരം സംബന്ധിച്ച അറിയിപ്പ് അതാത് സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ സ്ഥലഉടമകളെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലപ്പുറം ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും എംപിമാരുടേയും വീടുകളിലേക്ക് ദേശീയപാത ഇരകളുടെ മാര്‍ച്ചു നടത്തുമെന്നു കഴിഞ്ഞ ദിവസം ദേശീയപാത സംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് 3ജില്ലകളില്‍ നിന്നും വന്‍ പൊലീസ് വ്യൂഹത്തെ ഇറക്കി കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന ഇരകളെ മര്‍ദ്ദിച്ചൊതുക്കി 45 മീറ്റര്‍ ടോള്‍ റോഡിന് സ്ഥലമെടുപ്പ് സര്‍വെ ആരംഭിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

ജില്ലയില്‍ 1500 ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സര്‍വ്വെ നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ഒ.ടി മാഫിയയുടെ ദല്ലാള്‍മാരായി അധപതിച്ചിരിക്കുകയാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി. ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ദേശീയപാത സ്വകാര്യവല്‍ക്കരിക്കുവാന്‍ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശിയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ: ആസാദ് പറഞ്ഞു.പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കിയതിനു ശേഷം സര്‍വെ നടത്തുകയെന്ന ഇരകളുടെ ന്യായമായ ആവശ്യം പോലും നേടിക്കൊടുക്കുവാന്‍ സാധിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാപ്പ് പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർഷക മുന്നേറ്റം ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം- എളമരം കരീംകർഷക മുന്നേറ്റം ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം- എളമരം കരീം

ഓക്സിജൻ തീർന്നതിനാൽ രോഗി ശ്വാസം കിട്ടാതെ മരിച്ചു; അധികൃതരുടെ വീഴ്ചയെന്ന് ആരോപണം... സംഭവം തൃശൂരിൽ...ഓക്സിജൻ തീർന്നതിനാൽ രോഗി ശ്വാസം കിട്ടാതെ മരിച്ചു; അധികൃതരുടെ വീഴ്ചയെന്ന് ആരോപണം... സംഭവം തൃശൂരിൽ...

English summary
national highway issue; league mla meet pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X