കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫില്‍ നില്‍ക്കണോ, അതോ... എന്‍സിപി നേതാക്കള്‍ മുംബൈയിലേക്ക്, തീരുമാനം ബുധനാഴ്ച

Google Oneindia Malayalam News

കൊച്ചി: സീറ്റ് തര്‍ക്കം പരിഹരിക്കുന്നതിന് എന്‍സിപി നേതാക്കള്‍ മുംബൈയിലേക്ക്. ദേശീയ നേതൃത്വത്തിന്റെ പ്രതികരണം അറിയുകയാണ് ലക്ഷ്യം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍, പാല എംഎല്‍എ മാണി സി കാപ്പന്‍ എന്നിവരാണ് മുംബൈയിലേക്ക് തിരിച്ചത്. പ്രഫുല്‍ പട്ടേലുമായിട്ടാകും ഇവരുടെ ആദ്യ ചര്‍ച്ച. ശേഷം ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തും. എലത്തൂര്‍ എംഎല്‍എ എകെ ശശീന്ദ്രന്‍ ഇവര്‍ക്കൊപ്പമില്ല. അദ്ദേഹം ചൊവ്വാഴ്ച മുംബൈയിലെത്തും.

k

ഇന്ന് വൈകീട്ട് നാല് മണിക്കാണ് പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും പ്രഫുല്‍ പട്ടേലിനെ കാണുക. പാലാ സീറ്റിന്റെ കാര്യത്തിലാണ് പ്രധാനമായും ചര്‍ച്ച. സിറ്റിങ് സീറ്റുകള്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട എന്ന് നേരത്തെ എന്‍സിപി തീരുമാനിച്ചിരുന്നു. അതേസമയം, അടുത്തിടെ എല്‍ഡിഎഫിലെത്തിയ ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് കൊടുക്കാനാണ് സിപിഎമ്മിന് താല്‍പ്പര്യം. ഇതാണ് മാണി സി കാപ്പന്‍ ഇടയാന്‍ കാരണം. ബദല്‍ മാര്‍ഗങ്ങള്‍ സിപിഎം നിര്‍ദേശിക്കാനാണ് സാധ്യത. അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കണമോ വേണ്ടയോ എന്ന കാര്യമാണ് മുംബൈയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകുക.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിച്ചാല്‍ എന്‍സിപി മുന്നണി വിട്ടേക്കും. അതേസമയം, എന്തുവന്നാലും മുന്നണി വിടരുത് എന്നാണ് എകെ ശശീന്ദ്രന്റെ നിലപാട്. എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫലത്തില്‍ എന്‍സിപി ഭിന്നിക്കാനും സാധ്യത ഏറെയാണ്. അതോടെ എല്‍ഡിഎഫില്‍ എന്‍സിപിക്ക് പരിഗണന ലഭിക്കാതെ വന്നേക്കും. മാണി സി കാപ്പന്‍ പാലായില്‍ മല്‍സരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് പിജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. എല്‍ഡിഎഫിലെ ഭിന്നത മുതലെടുക്കാനും ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കാനുമാണ് ജോസഫിന്റെ ശ്രമം. എന്‍സിപിയുടെ സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളും ശരദ് പവാറും തമ്മിലുള്ള ചര്‍ച്ച ബുധനാഴ്ചയാണ് നടക്കുക. അന്ന് കേരളത്തിലെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

English summary
NCP leaders including Mani C Kappan gone to Mumbai for Talks on Pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X