കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയെ യുഡിഎഫ് പ്രതീക്ഷിക്കണ്ട, മാണി സി കാപ്പന്റെ മറുപടി ഇങ്ങനെ, പാലാ കൊടുക്കില്ലെന്ന് എന്‍സിപി!

Google Oneindia Malayalam News

കോട്ടയം: എന്‍സിപി ഇടതുമുന്നണി വിടില്ലെന്ന് ഉറപ്പിച്ച് മാണി സി കാപ്പന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. ഇത് കാപ്പന്‍ തള്ളി. നിലവില്‍ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. അവിടെ തന്നെ തുടരുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തുമെന്നും, എല്‍ഡിഎഫ് വിടുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

1

പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എന്‍സിപിയെ നയിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സിറ്റിംഗ് സീറ്റുകളില്‍ പലതും എല്‍ഡിഎഫിനൊപ്പം നിന്നില്ലെങ്കില്‍ വിജയിക്കില്ലെന്നാണ് എന്‍സിപി നേതാക്കള്‍ കരുതുന്നത്. അതേസമയം പാലാ സീറ്റിനെ ചൊല്ലി തര്‍ക്കമില്ലെന്നും എന്‍സിപി ഇടതുമുന്നണി വിടാന്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മാണി സി കാപ്പന്‍ മുന്നണി വിടില്ലെന്നും പിതാംബരന്‍ വ്യക്തമാക്കി.

അതേസമയം മുന്നണി മാറ്റം ആലോച്ചിട്ടേയില്ലെന്നും എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എന്‍സിപി ചെയ്യില്ലെന്നും മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. എന്‍സിപിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്ന് മുതല്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി രാജ്യസഭാ അംഗത്വം രാജിവെക്കുകയും ചെയ്യും. ഇതോടെ എന്‍സിപിക്ക് പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ പാലായും കുട്ടനാടും അടക്കം നാല് സീറ്റുകളില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് പീതാംബരന്‍ പറയുന്നു.

എന്‍സിപി എല്‍ഡിഎഫിനൊപ്പം തന്നെയാണ്. പക്ഷേ പാലാ സീറ്റ് എന്‍സിപിയുടേത് തന്നെയാണ്. കാപ്പന്‍ ഒരു കാരണവശാലും മുന്നണി വിട്ടില്ല. അക്കാര്യത്തെ ആലോചിക്കുന്നുമില്ലെന്നും പീതാംബരന്‍ പറഞ്ഞു. അതേസമയം പാലാ സീറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നത് അവസരത്തിലുള്ളതാണെന്ന് മന്ത്രി ശശീന്ദ്രനും പറയുന്നു. മുന്നണി വിടുന്നതിനോട് പാര്‍ട്ടിയില്‍ കടുത്ത വിയോജിപ്പാണ് ശശീന്ദ്രനുള്ളത്. സീറ്റ് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് പാലാ സീറ്റിനെ ഇത്ര വലിയ ചര്‍ച്ചയാക്കുന്നതെന്ന് ശശീന്ദ്രന്‍ ചോദിച്ചു.

മാണി സി കാപ്പന്‍ പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടേണ്ട സാഹചര്യമില്ല. പരമാവധി സീറ്റ് കിട്ടാന്‍ ഓരോ പാര്‍ട്ടിയും മുന്നണിയില്‍ നിലപാട് സ്വീകരിക്കും. അത് സ്വാഭാവികമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്താണ്. ജില്ലാ കമ്മിറ്റികളുടെ നിലപാട് മുന്നണി മാറ്റത്തില്‍ അറിയാനാണ് ശ്രമം. അതേസമയം നിയമസഭാ സമ്മേളനത്തിന് ശേഷം മുന്നണി മാറ്റം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ജോസ് പക്ഷത്തിന് എല്‍ഡിഎഫില്‍ കടുത്ത ആത്മവിശ്വാസമുണ്ട്. അതാണ് എന്‍സിപി തിരിച്ചടിയായത്.

Recommended Video

cmsvideo
കേരളം; പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്ന് പി ജെ ജോസഫ്

English summary
ncp will not leave ldf says mani c kappan, rejects rumours on pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X