'ഇത്തവണ തൃശ്ശൂർ ഞാനിങ്ങ് എടുക്കവല്ല, ജനങ്ങൾ എനിക്ക് തരും'; വീണ്ടും മാസടിച്ച് സുരേഷ് ഗോപി
തൃശ്ശൂർ; 'എനിക്ക് ഈ തൃശൂർ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂർ ഞാനിങ്ങെടുക്കുവാ...കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തൃശ്ശൂരിൽ വെച്ച് സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകൾ വൻ ഹിറ്റായിരുന്നു. 'ഡയലോഗ്' ഹിറ്റായെങ്കിലും തൃശ്ശൂർ 'എടുക്കാൻ' സുരേഷ് ഗോപിക്ക് സാധിച്ചില്ല. അതേസമയം എൽഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്താൻ എൻഡിഎയ്ക്ക് സാധിച്ചിരുന്നു.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃശ്ശൂരിൽ വീണ്ടും എത്തുമ്പോൾ ബിജെപി പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന മാസ് ഡയലോഗുകൾ പയറ്റി പ്രചരണം നയിക്കാനൊരുങ്ങുകയാണ് താരം. ഇത്തവണ തൃശ്ശൂർ എടുക്കുകയല്ല പകരം ജനങ്ങൾ എനിക്ക് അത് നൽകുമെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

അവകാശവാദങ്ങൾ ഇല്ല
ഇത്തവണ അവകാശവാദങ്ങൾക്ക് ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. . ജനങ്ങൾ ഇത്തവണ തൃശൂർ തനിക്ക് തരും. അത്തരമൊരു തിരുമാനം ജനങ്ങൾ നടത്തിയാൽ അവർ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല, വടക്കുനാഥക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയം
ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവർക്കും അറിയാവുന്നതാണ്.എല്ലാവർക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോൾ വിവിധ ക്രിസ്തീയ സഭകളിൽ ആ ഭയപ്പാട് കണ്ടതാണ്.

തോന്ന്യവാസികളെ വകവരുത്തണം
അതുകൊണ്ട് തന്നെ ആ തോന്ന്യവാസികളെ വകവരുത്തണം, ജനാധിപത്യരീതിയിലാണ് അക്കൂട്ടരെ വകവരുത്തേണ്ടത്. ശബരിമല ജനങ്ങളുടെ വിഷയമാണ്. ബിജെപിയുടേയോ കോൺഗ്രസിന്റേയോ വിഷയമല്ല. മറ്റുള്ളവർക്ക് അതേ കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തുല്യത കൊണ്ടുവരണം
ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനില്‍ക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങള്‍ക്കും കൊണ്ടുവരണം. അത്തരമൊരു കാര്യം നടപ്പാക്കാൻ ഒരുങ്ങിയാൽ ആരും എതിർത്തേക്കില്ല.

തിരഞ്ഞെടുപ്പ് പ്രചരണം
എല്ലാവരും അനുഭവിക്കുന്ന സുഖവും സൗകര്യവും അത് എല്ലാ മതങ്ങൾക്കും ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം വിശ്രമത്തിലായിരുന്നു സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കുകയാണ്.

റോഡ് ഷോ നടത്തും
വൈകിട്ട് നാലു മണിക്ക് ശക്തന്റെ പ്രതിമയിൽ ഹാരമണിയിച്ചാണ് തുടക്കം.തുടർന്ന് നഗരത്തിൽ റോഡ് ഷോയും നടത്തും. തൃശ്ശൂരിലെ മതമേലധ്യക്ഷൻമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബിജെപി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ മണ്ഡലമാണ് തൃശ്ശൂർ. ഇക്കുറി ആഞ്ഞ് പിടിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications