കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്തു'; വീണ്ടും വിവാദ പരാമർശവുമായി സുധാകരൻ

Google Oneindia Malayalam News

കണ്ണൂർ: വീണ്ടും വിവാദ പരാമർശവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ മനസിന് ഉടമയാണെന്നായിരുന്നു സുധാകരന്റെ പരാമർശം. ആര്‍ എസ് എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ സ്വന്തം ക്യാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ് വിസ്മരിക്കാനാകില്ലെന്നും കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിൽ സുധാകരൻ പറഞ്ഞു.

k-sudhakaran-1-7720-1649

'പ്രതിപക്ഷത്തെ ബഹുമാനിച്ച്, പ്രതിപക്ഷത്തെ ആദരിച്ച് ഇന്ത്യന്‍ ഭരണഘടനയിലും ഭരണപരിഷ്‌കാരങ്ങളിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ച ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള നേതാവാണ് ജവഹര്‍ലാല്‍ നെഹ്‌റു.ഭരണഘടന തയ്യാറാക്കാന്‍ ഡോ. അംബേദ്കറിനെ ഏല്‍പിച്ച് സ്വന്തം മന്ത്രിസഭയില്‍ നിയമ മന്ത്രിയാക്കി,' ഇത്തരത്തില്‍ ജനാധിപത്യ ബോധം, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടിയ നേതാവായിരുന്നു അദ്ദേഹം'.

'ആര്‍ എസ് എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ സ്വന്തം ക്യാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്.വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ അദ്ദേഹത്തിന്റെ മനസ്. പ്രതിപക്ഷമില്ലാതിരുന്ന കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത ജനാധിപത്യ ബോധമുള്ള , ഉദാത്തമായ മനസുള്ള നേതാവാണ് നെഹ്റു. പാർലമെന്റിൽ വിമർശിക്കാൻ പ്രതിപക്ഷം വേണം എന്ന അദ്ദേഹത്തിന്റെ ചിന്താഗതിയാണ്
അർഹതയില്ലെങ്കിലും എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി അദ്ദേഹം വച്ചത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെ', സുധാകരൻ പറഞ്ഞു.

ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന സുധാകരന്റെ പരാമർശവും നേരത്തേ വിവാദമായിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ സുധാകരൻ വിശദീകരണം നൽകിയിരുന്നു. 'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.
ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല, അതേ സമയം അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ നിയമ വിധേയമായി പ്രവർത്തിക്കാനും അവകാശമുണ്ട്. നെഹ്രുവും, അംബേദ്കറും വിചാരിച്ചിരുന്നു എങ്കിൽ നിയമപരമായി തന്നെ മറ്റ് പാർട്ടികൾക്ക് ഉള്ള അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയുമായിരുന്നു' എന്നായിരുന്നു സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.

English summary
'Nehru even made peace with communal fascists'; Sudhakaran with a controversial remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X