ദളിത് കുടുംബത്തിനോട് ക്രൂരത; വീട് പൊളിച്ചുമാറ്റി, തെറി വിളിയും, എല്ലാം അയല്‍വാസിക്ക് വഴിവെട്ടാന്‍!!

  • By: Akshay
Subscribe to Oneindia Malayalam

ആറ്റിങ്ങല്‍: അയല്‍വാസികള്‍ വഴിവെട്ടാന്‍ പൊളിച്ചു നീക്കിയത് ദളിത് കുടുംബം താമസിച്ചിരുന്ന ഷെഡ്. അയല്‍വാസികളായ സജീവും ജോമിയുമാണ് ആറ്റിങ്ങല്‍ തൊപ്പിചന്തയിലെ ആര്‍ ലീലയും മകള്‍ ലിജിയും വീട്ടു സാധനങ്ങളും മറ്റും വെച്ചിരുന്ന ഷെഡ് തകര്‍ത്തത്.

ഇവരുടെ നാല് സെന്റ് സ്ഥലത്തിലൂടെ മൂന്ന് മീറ്റര്‍ വഴിവെട്ടാനാണ് സജീവും ജോണിയും ചേര്‍ന്ന് സ്ഥലത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് ലിജി ആര്‍ പറഞ്ഞു. പരസ്യമായി വൈകുന്നേരം മൂന്ന് മണിയോടെ സ്ഥലത്തെത്തിയാണ് അയല്‍വാസികള്‍ തന്നെ ഈ ദ്രോഹം ചെയ്തത്. തങ്ങള്‍ വഴി തടയുന്നു എന്നാണ് അവരുടെ ആരോപണം എന്നും ലിജി പറഞ്ഞു.

Thiruvannathapuram map

ഞങ്ങള്‍ വര്‍ഷങ്ങളായി കരം അടയ്ക്കുന്ന സ്ഥലം കൈയ്യേറിയാണ് അവര്‍ വഴിവെട്ടിയത്. അവര്‍ക്കെതിരെ ഒരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല. ഞങ്ങള്‍ സാധാരണക്കാരായതുകൊണ്ടണല്ലോ ഇങ്ങനെയൊക്കെ നടക്കുന്നതെന്ന് ലിജി ചോദിച്ചു.

വീട്ടിലേക്ക് സജിത്തും കുടുംബവും എത്തിയാണ് സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞത്. പത്തുമാസം പ്രായമായ എന്റെ കുഞ്ഞിനെയും എടുത്ത് ഞാന്‍ വഴി തടഞ്ഞ് അവരുടെ കാറിനും മുന്നില്‍ നിന്നപ്പോള്‍ തന്നെ സജീവ് അപമാനിക്കുകയും ചീത്ത വിളിക്കുകയും ചെയ്‌തെന്നും ലിജി ആരോപിക്കുന്നു. സംഭവത്തില്‍ സജീവിനും ജോണിക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് കടയ്ക്കാവ് പോലീസ് പറഞ്ഞു.

English summary
Neighbours destroyed dalit families shed and built road through it
Please Wait while comments are loading...