ദുരഭിമാന ആക്രമണം കേരളത്തിലും; വയോധികന്റെ കാൽ വെട്ടിമാറ്റി, സംഭവം ഇടുക്കിയിൽ!
ഇടുക്കി: ദുരഭിമാന കൊലകളും അക്രമങ്ങളും എല്ലാ ദിവസവും നമ്മൾ കൾക്കുന്ന വാർത്തകളാണ്. എന്നാൽ എല്ലാം കേരളത്തിന് പുറത്താണെന്ന ആശ്വാസത്തിലായിരുന്നു പ്രബുദ്ധരായ മലയാളികൾ. ഇത്തരം വാർത്തകൾ നമ്മുടെ വീട്ടു പടിക്കലും എത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത് കഴിഞ്ഞ ദിവസം ദളിത് യുവാവിനെ തീ കൊളുത്തി കൊന്നിരുന്നു.
എന്നാൽ അത് ബിജെപി നേതാവ് യോഗി അദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണെന്ന ആശ്വാസത്തിൽ മറ്റുള്ളവരെ പഴി ചാരി നിൽക്കുകയായിരുന്നു മലയാളികൾ. ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ സ്നേഹിച്ചതിനായിരുന്നു ദളിത് യുവാവിനെ തീ കൊളുത്തി മൃഗീയമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലാണ് കൂടുതലായും ഇത്തരത്തിലുള്ള ആക്രമണങ്ങളും കൊലകളും നടക്കുന്നത്. എന്നാൽ നമ്മുടെ വീട്ടു പടിക്കലും ഇത്തരത്തിലുള്ള ആക്രമണങ്ങൾസ എത്തി.

കാൽ വെട്ടിമാറ്റി
ഇതരസമുദായക്കാരുടെ വീട്ടിൽ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന്റെ പേരിലാണ് ആക്രമണം നടന്നത്. ഇടുക്കിയിലെ മറയൂരാണ് സംഭവം. അറുപത്തെട്ടുകാരന്റെ കാൽ സഹോദരപുത്രൻ വാക്കത്തികൊണ്ട് വെട്ടിമാറ്റി എന്ന് ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നത്. കാന്തല്ലൂർ പഞ്ചായത്തിലെ കർശനാട് സ്വദേശി രാമയ്യയുടെ മകൻ മുത്തുപാണ്ടി (68)യുടെ മുട്ടിന് താഴെവെച്ചാണ് വെട്ടിമാറ്റിയത്.

സഹോദര പുത്രൻ
പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ മുരുകൻ (28) ഒളിവിലാണ്. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവർ സമുദായത്തിൽപ്പെട്ടവരാണിവർ.ആളുകൾ നോക്കിനില്ക്കെ ചൊവ്വാഴ്ച രാവിലെ 9.45-നാണ് ക്രൂരത നടന്നത്. കോവിൽക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള ഒരു കടയുടം മുന്നിൽ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായി വന്ന മരുകൻ കാൽ വെട്ടുകയായിരുന്നു. പിന്നീട് മുരുകൻ ഒരു ഓടോ റിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ചോരവാർന്ന് കിടന്നത് പതിനഞ്ച് മിനുട്ട്
കാൽ വെട്ടിയത്തിന് ശേഷം മുത്തുപാണ്ടി ഏകദേശം പതിനഞ്ച് മിനിട്ടോളം ചോരവാർന്നു കിടക്കുകയായിരുന്നു. പേടി കാരണം ജനങ്ങൾ ആരും തന്നെ അടുത്തി്ല. തുടർന്ന് അഞ്ച് കിലോമീറ്റർ അകലെ നിന്ന് മറയൂർ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂർ ഫിംസിലേക്ക് മാറ്റി. മുരുകൻ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാർ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

നിരന്തരം വഴക്കിടാറുണ്ട്
മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കി. മുത്തുപാണ്ടിയുടെ കാൽ തുന്നിച്ചേർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. മറയൂർ ഇൻസ്പെക്ടർ വിആർ ജഗദീശ്, എസ്ഐ ജി അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications