Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയശങ്കര്‍ സംഘിയാണ്'; മലബാര്‍ കലാപത്തില്‍ വ്യാപക മതപരിവര്‍ത്തനമെന്ന്, നിലാപാടിനെതിരെ രൂക്ഷ വിമര്‍ശനം,

സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കറിന്റെ മലബാര്‍ കലാപ വിലയിരുത്തലിനെതിരെ രൂക്ഷ വിമര്‍ശനം. മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റേയും കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ വിലയിരുത്തല്‍. ' ചിത്രത്തേയും ചരിത്രത്തേയും വെള്ളപൂശുമ്പോള്‍' എന്ന തലക്കെട്ടില്‍ കേരള കൗമുദി ദിനപത്രത്തില്‍ എഴുതിയ കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.

മലബാര്‍ കലാപത്തില്‍ വലിയതോതിലുള്ള കൊലപാതകങ്ങളും മതപരിവര്‍ത്തനങ്ങളും നടന്നുവെന്ന ആരോപണങ്ങളും അദ്ദേഹം ഉന്നിയിക്കുന്നുണ്ട്. ഇതിനെതിരെയാണ് കമന്റ് ബോക്സിലൂടെ നിരവധി ആളുകള്‍ രംഗത്ത് വന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാറും പ്രചരിപ്പിക്കുന്ന അതേ വാദം ഉയര്‍ത്തുന്ന അഡ്വ.ജയശങ്കര്‍ 'സംഘിയാണ്' എന്നാണ് വിമര്‍ശകരില്‍ പലരും ഉന്നയിക്കുന്ന ആരോപണം.

വൃദ്ധനേയല്ല പുതിയ ചിത്രത്തില്‍

മുമ്പ് കെ. മാധവൻനായരും സർദാർ ചന്ദ്രോത്തും വർണ്ണിച്ചിട്ടുള്ള കറുത്തിരുണ്ട നിറമുള്ള വൃദ്ധനേയല്ല പുതിയ ചിത്രത്തില്‍ കാണാന്‍ കഴിയുന്നതെന്നാണ് ജയശങ്കര്‍ വ്യക്തമാക്കുന്നത്. വെളുത്ത നിറവും കനത്ത മേൽമീശയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയുമുള്ള ഏതാണ്ട് ഒരു യൂറോപ്യൻ ഛായയുള്ള പുതിയ വാരിയംകുന്നൻ. മണിക്കൂറുകൾക്കകം പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വിറ്റുപോയി. വാരിയംകുന്നന്റെ പുതിയ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. ഏറനാട്ടിലും വള്ളുവനാട്ടിലും മാത്രമല്ല, നാടിന്റെ നാനാഭാഗത്തും ആ ചിത്രംവലിയ ആവേശത്തോടെ വരവേൽക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ഈ പുണ്യത്തിന് ഇന്ന് 50: ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ

മലബാർ കലാപത്തിന്റെ നൂറാം വാർഷികം

മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ മുസ്ളിം ലീഗും ജമാ അത്തെ ഇസ്ളാമിയും പോപ്പുലർ ഫ്രണ്ടും മാത്രമല്ല കോൺഗ്രസുമുണ്ട്. ഡി.വൈ.എഫ്.ഐ തെക്ക് പാറശാല മുതൽ വടക്ക് മഞ്ചേശ്വരം വരെ നൂറു ചടങ്ങുകളാണ് സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞ് ജയശങ്കര്‍ എംബി രാജേഷ് വാരിയം കുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചതും മലബാർ കലാപം നടന്ന പ്രദേശങ്ങൾ ടൂറിസ്റ്റ് സർക്യൂട്ടാക്കി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതുമെല്ലാം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

മലബാർ കലാപമെന്ന പേരിൽ നടന്ന

മലബാർ കലാപമെന്ന പേരിൽ നടന്ന ഹിന്ദു വംശഹത്യയുടെ ശതാബ്ദി സംഘപരിവാരും ദേശീയതലത്തിൽ തന്നെ ആചരിക്കുന്നുണ്ട്. മലബാർ കലാപത്തിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാതിരുന്ന ക്രൈസ്തവരും അവരാൽ കഴിയും വിധം ആഘോഷ പരിപാടികളിൽ പങ്കുചേരുന്നുണ്ട്. ഇപ്പോഴത്തെ സവിശേഷ സാമുദായിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ അവരുടെ അനുഭാവം ഹിന്ദുത്വ വാദികളോടാണെന്നു മാത്രം. ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോ 1921 ലെ മലബാർ കലാപം ? ആണെങ്കിൽതന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ സമരത്തിന്റെ പ്രതീകവും പ്രതിരൂപമെന്നും അദ്ദേഹം ചോദിക്കുന്നു.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായമായിരുന്നു

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായമായിരുന്നു 1921 ലെ നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും. സമരം സമാധാനപൂർണ്ണവും അഹിംസാത്മകവുമായിരിക്കണമെന്ന് മഹാത്മാഗാന്ധിക്ക് നിർബന്ധമുണ്ടായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഖിലാഫത്ത് സമരം നടന്നു. എന്നാൽ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ, അതും ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ മാത്രമാണ് സമരം അക്രമാസക്തമായത്. യഥാർത്ഥത്തിൽ നിസഹകരണ പ്രസ്ഥാനത്തിനും ഖിലാഫത്ത് സമരത്തിനും നേരിട്ട അപഭ്രംശമായിരുന്നു 1921 ലെ മലബാർ കലാപമെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

വിദ്യാ വിഹീനരുമായിരുന്നു

മാപ്പിളമാരിൽ ഏറിയകൂറും ദരിദ്രരരും വിദ്യാ വിഹീനരുമായിരുന്നു. അവർക്ക് ഖിലാഫത്തിന്റെ പ്രാധാന്യം മനസിലായി. എന്നാൽ അഹിംസയുടെ സന്ദേശം വേണ്ടവിധം ഗ്രഹിക്കാൻ കഴിഞ്ഞില്ല. മലബാർ സമരത്തിന്റെ രാഷ്ട്രീയ നേതൃത്വം കെ.പി. കേശവമേനോൻ, യു. ഗോപാലമേനോൻ, കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ. മൊയ്തു മൗലവി, എം.പി നാരായണ മേനോൻ, കെ. മാധവൻനായർ മുതലായവർക്കായിരുന്നു. ആത്മീയ നേതൃത്വം തിരൂരങ്ങാടിയിലെ ആലി മുസ്ളിയാർക്കായിരുന്നു. 1921 ആഗസ്റ്റ് 20 ന് ആലി മുസ്ളിയാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം ഏറ്റുമുട്ടലിനിടയാക്കി.

ആലി മുസ്ളിയാർ

ആലി മുസ്ളിയാർ കീഴടങ്ങിയെങ്കിലും അനുയായികൾ അടങ്ങിയില്ല. തിരൂരങ്ങാടി പള്ളി പട്ടാളം തകർത്തു എന്ന കിംവദന്തി ഏറനാട്ടിലെമ്പാടും പടർന്നു പിടിച്ചു. മാപ്പിളമാർ പ്രകോപിതരായി. നാടിന്റെ നാനാഭാഗത്തും അക്രമം അരങ്ങേറി. അതോടെ രാഷ്ട്രീയ നേതാക്കൾ നിസഹായരായി. സമര നേതൃത്വം മതഭ്രാന്തന്മാരും സാമൂഹ്യ വിരുദ്ധരും കൈയടക്കി. തുടര്‍ വിവിധ ഭാഗങ്ങളില്‍ കലാപം അരങ്ങേറി. ഇവിടങ്ങളിലെല്ലാം സർക്കാർ ഒാഫീസുകൾ തകർക്കുകയും രേഖകൾ തീയിടുകയും ട്രഷറികൾ കൊള്ളയടിക്കുകയും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തതുള്‍പ്പടേയുള്ള സംഭവങ്ങള്‍ നടന്നതായി ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

ഹാജിയാണ് ലഹളക്കാർക്ക്

ലാപകാരികളെ പിന്തിരിപ്പിക്കാൻ കേശവമേനോനും അബ്ദുറഹ്മാനും നാരായണ മേനോനും മൊയ്തു മൗലവിയും മാധവൻ നായരും ആവുംപാട് പരിശ്രമിച്ചു. പക്ഷേ എല്ലാ ശ്രമവും പരാജയപ്പെട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ലഹളക്കാർക്ക് നേതൃത്വം നൽകിയത്. കലാപകാരികളെ തുരത്താൻ ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമം ആദ്യഘട്ടത്തിൽ വിജയിച്ചില്ല. അതോടെ അക്രമികൾക്ക് ആവേശം വർദ്ധിച്ചു. ഇതോടെ ലഹള ഹള ഹിന്ദു ജന്മിമാർക്കും ഒറ്റുകാർ എന്നാരോപിക്കപ്പെട്ട മുസ്ളിം പ്രമാണിമാർക്കും നേരെ തിരിഞ്ഞു. ഒട്ടും വൈകാതെ അതൊരു വർഗ്ഗീയ കലാപമായി പരിണമിച്ചെന്നും ജയശങ്കര്‍ തന്റെ ലേഖനത്തില്‍ പറയുന്നു.

വരെ ഉണ്ടായിരുന്നു

കൊള്ളയും കൊലപാതകങ്ങളും നിർബന്ധിത മതപരിവർത്തനവും നിർബാധം നടന്നു. മതപരിവർത്തനം നടത്തുന്നതിന് ധനികരെന്നോ നിർദ്ധനരെന്നോ മേൽജാതിയെന്നോ കീഴ്ജാതിയെന്നോ വേർതിരിവുണ്ടായില്ല. പരിവർത്തനത്തിന് വിധേയരാവരിൽ നമ്പൂതിരിമാരും നായന്മാരും ഇൗഴവരും ചെറുമക്കളും ഭൂപ്രഭുക്കളും കുടിയാന്മാരും ചെത്തുകാരും കർഷകത്തൊഴിലാളികളുമൊക്കെ ഉൾപ്പെട്ടുവെന്ന് ഡോ. കെ.എൻ. പണിക്കർ പിൽക്കാലത്ത് നിരീക്ഷിച്ചതായും കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ സവർണ്ണ ജന്മിമാർ മാത്രമല്ല, സാധാരണക്കാരായ തീയ്യരും ചെറുമരും ചാലിയന്മാരും ക്രിസ്ത്യാനികളും വരെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 മഹാത്മാഗാന്ധി ശഠിച്ചു

പിന്നീട് ബ്രിട്ടീഷ് അധികാരികൾ ഗൂർഖപട്ടാളത്തെ ഇറക്കി കലാപകാരികളെ അമർച്ച ചെയ്യുകയായിരുന്നു. നേതാക്കള്‍ തൂക്കിലേറ്റപ്പെട്ടു. കലാപം മലബാറിലെ ഹിന്ദു മുസ്ളിം മൈത്രിയിൽ നികത്താനാവാത്ത വിള്ളലാണ് ഉണ്ടാക്കിയത്. മാപ്പിള ഭ്രാന്തിനെ വാക്കുകൾ കൊണ്ട് നിഷേധിച്ചാൽ പോര നിർബന്ധിത മതപരിവർത്തനങ്ങളിലും കൊള്ളകളിലും മുസൽമാൻമാർ ലജ്ജിക്കുക തന്നെ വേണമെന്ന് മഹാത്മാഗാന്ധി ശഠിച്ചു. നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഖിലാഫത്ത് സമരം പിൻവലിച്ചശേഷം 1924 -25 വർഷങ്ങളിൽ വടക്കേന്ത്യയിലെ പല നഗരങ്ങളിലും വലിയ സാമുദായിക കലാപങ്ങൾ അരങ്ങേറി. അങ്ങനെ വെളുക്കാൻ തേച്ചത് പാണ്ടായെന്നും ജയശങ്കര്‍ അഭിപ്രായപ്പെടുന്നു.

പ്രക്ഷോഭ സമരത്തിൽ പോലും

പകയുടെയും പരസ്പര വിദ്വേഷത്തിന്റെയും ചാരംമൂടിക്കിടന്ന കനലുകളാണ് ഇപ്പോൾ ശതാബ്ദി ആഘോഷത്തിന്റെ മറവിൽ തത്പരകക്ഷികൾ ഉൗതിക്കത്തിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമീപകാലത്തു നടന്ന പ്രക്ഷോഭ സമരത്തിൽ പോലും '21 ൽ ഉൗരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല' എന്നു ചില തീവ്രവാദികൾ മുദ്രാവാക്യം മുഴക്കുകയുണ്ടായി. കൊള്ളയുടെയും കൊലയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഭീതിജനകമായ ഒാർമ്മകൾ നിലനിറുത്തേണ്ടത് അവരുടെ ആവശ്യമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

സംഘപരിവാറിന്റെ വാദങ്ങള്‍

ഈ കുറിപ്പിനെതിരെയാണ് വലിയൊരു വിഭാഗം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. സംഘപരിവാറിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കാനാണ് ജയശങ്കര്‍ വക്കീല്‍ ഇത്തരമൊരു കുറിപ്പുമായി ഇപ്പോള്‍ രംഗത്ത് വന്നതെന്നാണ് അവരുടെ വാദം. അതുപോലെ തന്നെ മലബാര്‍ കലാപം സ്വാതന്ത്ര സമരത്തിലെ പ്രധാന ഏടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ' വെള്ളക്കാരന്റെ ചെരുപ്പ് നക്കികളുടെ ഉറക്കം കെടുത്താൻ ഈ ഫോട്ടോക്ക് പോലും ഇന്നും കഴിയുന്നുണ്ടെങ്കിൽ ലൈവിലുള്ള വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി എത്ര മാത്രം സ്ട്രോങ്ങ് ആയിരിക്കും'- എന്നാണ് ഒരാള്‍ കമന്‍റ് ബോക്സില് കുറിച്ചത്.

38-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട വാരിയംകുന്നൻ

38-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട വാരിയംകുന്നൻ എങ്ങനെയാണ് കറുത്തിരുണ്ട വൃദ്ധനാവുകയെന്ന് മനസ്സിലാകുന്നില്ലല്ലോ ജയശങ്കർ എന്നാണ് പികെ നൗഷാദ് അലി എന്നയാള്‍ ചോദിക്കുന്നത്. മതേതരർ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ഒന്ന് എന്ന് ബ്രിട്ടീഷുകാർ കലാപമെന്നും പറഞ്ഞ 1921 സമരത്തെ ഇതുവരെ ഹിന്ദു-മുസ്ലിം വർഗീയ കലാപമെന്ന് വിളിച്ചിരുന്ന സംഘികൾ ഇപ്പോൾ അതിനെയൊരു ഹിന്ദു വംശഹത്യയാക്കിയത് അതേപടി വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ കാണാൻ കഴിയുന്നത് വക്കീലിന്റെ കാക്കി നിക്കർ തന്നെയാണ് എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നാണ് റിയാസ് പുളിക്കലിന്റെ വാദം.

 ടികെ ഹംസ

അതേസമയം, 9-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മലപ്പുറം ടൗൺഹാളിൽ നടന്ന ചടങ്ങിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഏറ്റവും പുതിയ ജീവചരിത്രം പ്രകാശിതമായ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് മാർക്സിസ്റ്റ് നേതാവും മുൻമന്ത്രിയുമായ ടികെ ഹംസയാണെന്ന ജയശങ്കറിന്റെ വാദം ശരിയല്ലെന്നും ചിലര്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. പുസ്തക പ്രകാശന ചടങ്ങില്‍ ടികെ ഹംസ പങ്കെടുത്തിട്ടില്ല. അന്നേദിവസം അദ്ദേഹം കാസര്‍കോട് ഒരു ചടങ്ങില്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി ഷൂക്കൂര്‍ വക്കീല്‍ എന്നയാള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. തെളിവായി ചടങ്ങിലെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+