കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരൻ വേണ്ട; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മർദ്ദം

ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്‍റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതുമുഖത്തെ എത്തിച്ച കോൺഗ്രസിന് മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെയെത്തിക്കുക എന്നതാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന അശോക് ചവാൻ കമ്മിറ്റിയുടെ കൂടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തുക.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

Kodikunnil Suresh

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സജീവമായ ചർച്ചയാണ് കോൺഗ്രസിനകത്ത് നടക്കുന്നത്. തുടക്കം മുതൽ കെ സുധാകരന്റെ പേരാണ് ഉയർന്ന് കേട്ടിരുന്നതെങ്കിലും ഇപ്പോൾ കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കണമെന്ന ആവശ്യവും ശക്തമാണ്. ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്‍റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്.

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് നേരത്തെ കൊടിക്കുന്നിൽ സുരേഷ് തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് ഏഴു തവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താനെന്നും ചൂണ്ടികാട്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സുധാകരൻ അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ മുല്ലപ്പള്ളി രാജിക്ക് സന്നദ്ധനാവിരുത്തനോടെ ആ നീക്കം അവിടെ അവസാനിച്ചു. നിലവിൽ ഒരുവിഭാഗം നേതാക്കൾ സുധാകരന് വേണ്ടി രംഗത്തുണ്ട്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്‍പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് ഇവരുടെ വാദം.

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
New KPCC President Congress groups pressure for Kodikunnil Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X