കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ തകര്‍ക്കാന്‍ കെടി ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു?; നിലപാട് വ്യക്തമാക്കി മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ് ഇടതുപക്ഷത്ത് എത്തിയ വ്യക്തിയാണ് കെടി ജലീല്‍. സിപിഎം സഹായാത്രികനായി തുടരുന്ന അദ്ദേഹം തിരഞ്ഞെടുപ്പില് മത്സരിച്ചത് സ്വതന്ത്രനായിട്ടായിരുന്നു. മുസ്ലിം ലീഗിന്റെ കടുത്ത വിമര്‍ശകനായ കെടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

<strong>കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്?; തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് ജെഡിഎസ്</strong>കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്?; തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് ജെഡിഎസ്

കേരളത്തില്‍ മുസ്ലീം ലീഗിന് ശക്തമായ ബദല്‍ രൂപീകരിക്കുക എന്ന ലക്ഷ്യവുമായാണ് പാര്‍ട്ടി രൂപീകരണം. ഇതിന് സിപിഎമ്മിന്റെ ശക്തമായ പിന്തുണയും ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍.

കെടി ജലീല്‍

കെടി ജലീല്‍

മുസ്ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ് ഇടതുപാളയത്തിലെത്തിയ കെടി ജലീല്‍ മുസ്ലിം ലീഗിന്റെ അതികായകനായ കുഞ്ഞാലികുട്ടിയെ കുറ്റിപ്പുറത്ത് മലര്‍ത്തിയടച്ചായിരുന്നു ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ജലീല്‍ വിജയച്ചു കയറി, ഒടുവില്‍ പിണറായി മന്ത്രിസഭയില്‍ അംഗവുമായി.

ഇടതുപക്ഷത്ത്

ഇടതുപക്ഷത്ത്

മുസ്ലിംലീഗിന് ബദലായി ഒരു പാര്‍ട്ടി ഇടതുപക്ഷത്ത് വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നതിനാലാണ് പുതിയ പാര്‍ട്ടി രൂപീകരണമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടി എന്നതല്ല ലക്ഷ്യം വക്കുന്നത്. ദേശീയ തലത്തില്‍ തന്നെ സ്വാധീനം ചെലുത്താവുന്ന ഒരു പാര്‍ട്ടിയായി വളരുകയാണ് ലക്ഷ്യം

'ഇന്ത്യന്‍ സെക്യുലര്‍ ലീഗ്'

'ഇന്ത്യന്‍ സെക്യുലര്‍ ലീഗ്'

കെടി ജലീലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് 'ഇന്ത്യന്‍ സെക്യുലര്‍ ലീഗ്' എന്നായിരിക്കും എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിലവിലുള്ള പല ഇസ്ലാമിക രാഷ്ട്രീയ സംഘടനകളും പുതിയ പാര്‍ട്ടിയില്‍ ലയിച്ചേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.

മതേതര സ്വഭാവവും

മതേതര സ്വഭാവവും

ഇടത്, ഇസ്ലാമിക സ്വഭാവമുള്ള പാര്‍ട്ടിയായിരിക്കും ഇന്ത്യന്‍ സെക്യുലര്‍ ലീഗ് എന്നാണ് സൂചന. അതോടൊപ്പം തന്നെ മതേതര സ്വഭാവവും ഉയര്‍ത്തിപ്പിടിക്കും. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും, പശ്ചിമ ബംഗാളിലും അസമിലും എല്ലാം പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടാകും.

ഐഎന്‍എല്‍

ഐഎന്‍എല്‍

വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. എന്നാല്‍ ഇതുവരെ അവര്‍ക്ക് മുന്നണി പ്രവേശനം സാധ്യമായിട്ടില്ല. എന്നാല്‍, കെടി ജലീലിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകമായാല്‍, ആ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കും എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകളെ തള്ളി

വാര്‍ത്തകളെ തള്ളി

എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. തന്റെ പേരില്‍ വന്ന വാര്‍ത്ത അവാസ്തവമാണ്. സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്നും കെടി ജലീല്‍ വ്യക്തമാക്കി.

എനിക്കെന്താ ഭ്രാന്തുണ്ടോ

എനിക്കെന്താ ഭ്രാന്തുണ്ടോ

ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്ന പാര്‍ട്ടിയുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്കെന്താ ഭ്രാന്തുണ്ടോ എന്നായിരുന്നു ജലീലിന്റെ പ്രതികരണം. മറ്റ് എംഎല്‍എമാരുമായി ചേര്‍ന്ന് പാര്‍ട്ടിയുണ്ടാക്കുന്നു എന്നതൊന്നും തന്റെ ചിന്തയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എമാര്‍

എംഎല്‍എമാര്‍

കെടി ജലീലിനൊപ്പം, നിലവില്‍ ഇടതുപക്ഷത്തുള്ള നാല് എംഎല്‍എമാര്‍ കൂടി രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടാകും എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പിടിഎ റഹീം, കാരാട്ട് റസാഖ്, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍ എന്നിവരാണ് അവര്‍. ഇതില്‍ പിടിഎ റഹീമും കാരാട്ട് റസാഖും അബ്ദുറഹ്മാനും മുസ്ലീം ലീഗ് കോട്ടകള്‍ പിടിച്ചുകുലുക്കിയ ആളുകളായിരുന്നു.

ജലീലിന്റെ പാര്‍ട്ടി

ജലീലിന്റെ പാര്‍ട്ടി

നിലവില്‍ കേരളത്തില്‍ സജീവമായ, ഇസ്ലാമിക മുഖമുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജലീലിന്റെ പാര്‍ട്ടിയില്‍ ലയിച്ചേക്കും എന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. അതില്‍ ഐഎന്‍എല്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍, പിഡിപി, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയും ഉണ്ടാകും.

എസ്ഡിപിഐ വേണ്ട

എസ്ഡിപിഐ വേണ്ട

ആദ്യഘട്ടത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയേയും പുതിയ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ ആലോചന ഉണ്ടായിരുന്നത്രെ. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു എന്നാണ് മനോരമ ന്യൂസ് വാര്‍ത്തയില്‍ പറയുന്നത്. അഭിമന്യു വധക്കേസ് ആണ് ഇത്തരം ഒരു തീരുമാനത്തിന് വഴിവച്ചത് എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

<strong>രാജ്യസഭാ ഉപാധ്യക്ഷന്‍; വിജയമുറപ്പിച്ച് പ്രതിപക്ഷം; കുറവ് 10 വോട്ടുകള്‍, കണക്കിലെ കളികള്‍ ഇങ്ങനെ</strong>രാജ്യസഭാ ഉപാധ്യക്ഷന്‍; വിജയമുറപ്പിച്ച് പ്രതിപക്ഷം; കുറവ് 10 വോട്ടുകള്‍, കണക്കിലെ കളികള്‍ ഇങ്ങനെ

English summary
kt jaleel against new party form news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X