പിണറായി വിജയന്‍ സര്‍ക്കാര്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും; വകുപ്പ് മന്ത്രിമാരും ചുമതലയേല്‍ക്കും
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത് കണ്ടാണ് സത്യപ്രതിജ്ഞ വൈകുന്നത് എന്നാണ് വിവരം. മാത്രമല്ല, കൊറോണ നിയന്ത്രണം ഈ മാസം ഒമ്പത് വരെയുണ്ട്.
Recommended Video

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം
നേരത്തെ 10ന് സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 18ന് നടക്കുമെന്നണ് പുതിയ വിവരം. മൂന്ന് വിഷയമാണ് സത്യപ്രതിജ്ഞാ തിയ്യതി തീരുമാനിക്കുമ്പോള്‍ ചര്‍ച്ചയായത്. ഒന്ന് കൊറോണ കാരണമുള്ള നിയന്ത്രണങ്ങളാണ്. മറ്റൊന്ന് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള കാലതമാസമാണ്. ചെറിയ പെരുന്നാള്‍ ഈ മാസം 13നോ 14നോ വരുന്നു എന്നതും തിയ്യതി നീട്ടാന്‍ കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വകുപ്പ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
18ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവില്‍ ധാരണയായിട്ടുള്ളത്. എന്തെങ്കിലും സാങ്കേതികമായ തടസങ്ങള്‍ നേരിട്ടാല്‍ തൊട്ടടുത്ത ദിവസത്തേക്ക് നീട്ടിവയ്ക്കാനും സാധ്യതയുണ്ട്. 2016ല്‍ മെയ് 25നായിരുന്നു പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications