നടിയെ ആക്രമിക്കാൻ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കിട്ടിയത് ഒരു യുവനടി വഴി..? മറ്റൊരു യുവനടനും പങ്ക് !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന് പറയുമ്പോഴും പുതിയ പേരുകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നത്. സിനിമാ രംഗത്ത് തന്നെയുള്ള ഇതുവരെ പുറത്ത് വരാത്ത ചില പേരുകളും ഈ അവസാനഘട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ വന്ന വഴി ഏതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. മലയാളത്തിലെ ഒരു യുവനടിയും യുവനടനുമാണ് സംശയത്തിന്റെ നിഴലിലുള്ളതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംശയ നിഴലിൽ

സംശയ നിഴലിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആദ്യം മുതല്‍ക്കേ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. സിനിമയില്‍ നടിയുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല ദിലീപ് എന്നതായിരുന്നു നടന്‍ സംശയിക്കപ്പെടാനുള്ള പ്രധാന കാരണം.

യുവനടനും നടിയും

യുവനടനും നടിയും

പിന്നീട് ആ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലേക്ക് നാദിര്‍ഷയും കാവ്യ മാധവനും കാവ്യയുടെ അമ്മയും അടക്കമുള്ളവര്‍ കണ്ണി ചേര്‍ന്നു. ഏറ്റവും ഒടുവിലായി മലയാളത്തിലെ ശ്രദ്ധേയായ യുവനടിയിലും നടനിലുമാണ് അതെത്തി നില്‍ക്കുന്നത്.

ക്വട്ടേഷൻ ലഭിച്ച വഴി

ക്വട്ടേഷൻ ലഭിച്ച വഴി

ഈ യുവനടി വഴിയാണ് ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് ലഭിച്ചതെന്നാണ് മംഗളം വാര്‍ത്തയില്‍ പറയുന്നത്. മാത്രമല്ല ക്വട്ടേഷന്‍ നല്‍കിയ ആളുടെ പേര് വെളിപ്പെടുത്തിയ കൂട്ടത്തില്‍ ഈ നടിയുടെ പേരും സുനി വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്.

ആരാണാ നടൻ?

ആരാണാ നടൻ?

ഇവര്‍ക്കൊപ്പം മറ്റൊരു യുവനടന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നതായി മംഗളം വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇതാരെന്നത് സംബന്ധിച്ച യാതൊരു സൂചനയും ഇതുവരെ പുറത്ത് വന്നിട്ടില്ല.

അറസ്റ്റ് നടക്കും

അറസ്റ്റ് നടക്കും

പോലീസ് സംശയിക്കുന്ന യുവനടിയെ ഉള്‍പ്പെടെ 5 പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. മാത്രമല്ല ഇവരുടെ അറസ്റ്റും ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലഹരി മാഫിയയുമായി ബന്ധം

ലഹരി മാഫിയയുമായി ബന്ധം

ആരോപണവിധേയ ആയിരിക്കുന്ന ഈ യുവനടിക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല നടിയെ പോലീസ് ചോദ്യം ചെയ്തുവെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തമ്മനത്തെ ഫ്ളാറ്റ്

തമ്മനത്തെ ഫ്ളാറ്റ്

കേസുമായി ബന്ധപ്പെട്ട് തമ്മനത്തെ ഫ്‌ളാറ്റ് നാളുകളായി വാര്‍ത്തകളിലുണ്ട്. തങ്ങളോട് സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോകുമെന്നും മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗം ചെയ്യുമെന്നും പ്രതികള്‍ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

സുനിയുടെ കാമുകി

സുനിയുടെ കാമുകി

തമ്മനത്തെ ഈ ഫ്‌ളാറ്റ് സംശയമുനയിലുള്ള യുവനടിയുടേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലരില്‍ നിന്നും കൈമാറിയാണ് ക്വട്ടേഷന്‍ ഈ നടി വഴി പള്‍സര്‍ സുനിക്ക് ലഭിച്ചതത്രേ. സുനിയുടെ കാമുകിയുമായി ഈ നടിക്ക് ബന്ധമുണ്ടെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Reports coming on a young actress in Malayalam behind actress attack case
Please Wait while comments are loading...