തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം കുടുക്കിലാക്കിയ സോളാര്‍ കേസില്‍ എത്തുംപിടിയും കിട്ടാതെ അന്വേഷണ സംഘം. കേസ് എവിടുന്നു തുടങ്ങണമെന്നോ എങ്ങോട്ടുപോകണമെന്നോ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം വൈകുന്നതാണ് അന്വേഷണത്തെ മന്ദഗതിയിലാക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
പോലീസുകാരന്റെ വീട്ടില്‍ കള്ളന് കയറി; കൊണ്ടുപോയവയില്‍ യൂണിഫോമും ബെല്‍റ്റും
ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ആണ് സോളാര്‍ കമ്മീഷന് നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം നടത്തുന്നത്. ജനുവരി പതിനഞ്ചിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയും. ഇതിനുശേഷം മാത്രമേ അന്വേഷണത്തിന്റെ അടുത്ത നടപടികളിലേക്ക് കടക്കുകയുള്ളൂ.
കേസില്‍ കോടതിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിനെതിരെ പരാമര്ശമുണ്ടാക്കാത്ത രീതിയിലായിരിക്കും അന്വേഷണം. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവും സോളാര്‍ കേസില്‍ ധൃതിപിടിച്ചുള്ള അന്വേഷണം തിരിച്ചടിയാകുമെന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!