കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് തലമുറ മാറ്റം? സതീശൻ വേണ്ടെന്ന് ഒരുവിഭാഗം ..നിർണായക തിരുമാനം ഇന്ന്

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ സമൂലമാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യപടിയായി പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. ഉടൻ തന്നെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഹൈക്കമാന്റ്. മാത്രമല്ല ഡിസിസി തലത്തിലും പുനസംഘടന ഉണ്ടാകുമെന്നും എഐസിസി വ്യക്തമാക്കിയുണ്ട്. അതേസമയം കോൺഗ്രസിൽ മാത്രമല്ല യുഡിഎഫ് ചെയർമാൻ സ്ഥാനത്തും തലമുറമാറ്റം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

ഏകോപന സമിതി യോഗം

ഏകോപന സമിതി യോഗം

നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യു.ഡി.എഫ് ഏകോപന സമിതിയോഗം ഇന്ന് രാവിലെ 11 ഓടെ ചേരാനിരിക്കുകയാണ്. അധികാരം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യം പുലർത്തിയ യുഡിഎഫ് സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റ് ഇക്കുറി നഷ്ടടമായിരുന്നു. 2016 ൽ 44 സീറ്റ് ലഭിച്ചപ്പോൾ ഇത്തവണ നേടിയത് 41 സീറ്റുകളായിരുന്നു നേടാൻ സാധിച്ചത്.

വിഴുപ്പലക്കി നേതാക്കൾ

വിഴുപ്പലക്കി നേതാക്കൾ

തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ ഇതിനോടകം തന്നെ കോൺഗ്രസിൽ വിഴുപ്പലക്കൽ ശക്തമായിട്ടുണ്ട്. സംഘടനാ ദൗർബല്യം തന്നെയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിൽ വ്യകത്മാക്കിയത്.

പരാജയത്തിന്റെ കാരണം

പരാജയത്തിന്റെ കാരണം

കഴിഞ്ഞ ദിവസം പരാജയത്തിന്റെ കാരണം കണ്ടെത്താൻ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപിൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല ആവർത്തിച്ചതും സംഘടനാ തലത്തിലെ വീഴ്ചകളായിരുന്നു. താഴെ തട്ടിലേക്ക് പ്രതിപക്ഷത്തിന്റെ പ്രവർത്തനം എത്തിക്കാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയായെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

നിർജീവമായിരുന്നു

നിർജീവമായിരുന്നു

പല ബൂത്തുകളും നിർജീവമായിരുന്നു. സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നൽകിയപ്പോൾ അത് വോട്ടർമാരെ കണ്ട് നേരിട്ട് വിശദീകരിക്കാൻ ബൂത്തുതല പ്രവർത്തകർ തയ്യാറായില്ല.സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും വോട്ടർമാർക്കിടയിൽ എത്തിക്കാൻ ബൂത്ത് കമ്മിറ്റികൾ തയ്യാറായില്ലെന്നും അദ്ദേഹം സമിതിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.

 ഉത്തരവാദിത്വം

ഉത്തരവാദിത്വം

അതേസമയം വീഴ്ചയിൽ കോൺഗ്രസിൽ നേതാക്കൾ പരസ്പരം പഴിചാരുമ്പോഴും തോൽവിയുടെ ഉത്തരവാദിത്തിൽ നിന്ന് പാർട്ടിക്ക് കൈകഴുകാൻ സാധിക്കില്ലെന്ന വിമർശനമാണ് മുന്നണിയിലെ മറ്റ് ഘടകക്ഷികൾ പറയുന്നത്. ഇന്ന് ചേരുന്ന ഏകോപന സമിതി യോഗത്തിൽ കോൺഗ്രസിനും യുഡിഎഫ് നേതൃത്വത്തിനെതിരേയും രൂക്ഷമായ വിമർശനം ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും വലിയ തിരിച്ചടി

ഏറ്റവും വലിയ തിരിച്ചടി

നിയമസഭ തിരഞ്ഞെടുപ്പിൽ 15 വർഷത്തിന് ശേഷം മുസ്ലീം ലിഗിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്തവണത്തേത്. 24 സീറ്റിൽ മത്സരിച്ച ലീഗ് 18 സീറ്റിൽ മാത്രമാണ് ജയിച്ചത്. മലപ്പുറം ജില്ലയിൽ ലീഗിന് നഷ്ടം സംഭവിച്ചില്ലേങ്കിലും പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ പലരുടേയും ഭൂരിപക്ഷത്തിൽ വലിയ ഇടിവ് സംഭവിച്ചത് തിരിച്ചടിയായി.

മലബാറിന് പുറത്ത്

മലബാറിന് പുറത്ത്

കഴിഞ്ഞ തവണ ആറ് ജില്ലകളിൽ എംഎൽഎമാരുണ്ടായിരുന്ന ലീഗിന് ഇത്തവണ അത് നാലായി കുറഞ്ഞു. മലബാർ മേഖലയ്ക്ക് പുറത്ത് ലീഗിന് എംഎൽഎമാരുമില്ല.ലീഗിന്റെ കനത്ത തോൽവിയിൽ പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ അമർഷം പുകയുകയാണ്. അതേസമയം മുന്നണിയിലെ മറ്റൊരു ഘടകക്ഷിയായ ആർഎസ്പിക്ക് മുന്നണിയിൽ എത്തിയിട്ട് ഒരു എംഎൽഎയെ പോലും ജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല.

യുഡിഎഫ് വിടണമെന്ന്

യുഡിഎഫ് വിടണമെന്ന്

തിരിച്ചടിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് മുന്നണി വിടണമെന്ന ആവശ്യം ചില നേതാക്കൾ ഉയർത്തുന്നുണ്ട്. ജോസ് കെ മാറിയുമായി പിരിഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിടേണ്ടി വന്നതിന്റെ അമർഷം പിജെ ജോസഫ് ക്യാമ്പിലും നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം കോൺഗ്രസും കൂടി മറുപടി പറയേണ്ടി വരുമെന്നതാണ് ഘടകക്ഷികളുടെ നിലപാട്.

യുഡിഎഫ് ചെയർമാൻ

യുഡിഎഫ് ചെയർമാൻ

അതേസമയം ഇന്നത്തെ യോഗത്തിൽ പുതിയ യുഡിഎഫ് ചെയർമാനെ സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയർമാൻ സ്ഥാനം വഹിക്കുന്നത്. അങ്ങനെയെങ്കിൽ വിഡി സതീശനാകും പുതിയ യുഡിഎഫ് ചെയർമാൻ. അതേസമയം രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് തുടരട്ടെയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.

ഹസൻ രാജിവെയ്ക്കുമോ?

ഹസൻ രാജിവെയ്ക്കുമോ?

ഇത് അംഗീകരിക്കപ്പെടുമോയെന്നത് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മാറുമ്പോൾ യുഡിഎഫ് കൺവീനറും മാറട്ടെയെന്ന ആവശ്യം ശക്തമാണ്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എംഎം ഹസൻ രാജിവെയ്ക്കുമോയെന്നത് നിർണായകമാണ്. ഹസൻ മാറിയാൽ പിടി തോമസ് യുഡിഎഫ് കൺവീനറായേക്കും.

എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും നയപ്രഖ്യാപനംഎല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും നയപ്രഖ്യാപനം

Recommended Video

cmsvideo
Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

English summary
New UDF chairman may be appointed, UDF meeting to held today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X