നിയമസഹായം വേണോ..? കലക്റ്ററേറ്റില്‍ ആളുണ്ട്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കലക്റ്ററേറ്റില്‍ എത്തുന്ന സാധാരണക്കാരണക്കാര്‍ക്കും നിയമക്കുരുക്കില്‍പ്പെട്ടവര്‍ക്കും ആവശ്യമായ നിയമസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വിസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.

ഇത്രേ ഉള്ളൂ നമ്മള്‍.. അവയവങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളെജ്

ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് എം ആര്‍ അനിത നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് ക്ലിനിക് പ്രവര്‍ത്തിക്കുക.

niyama

ദിവസവും ഒരു പാനല്‍ അഭിഭാഷകന്‍ നിയമ സേവനം നല്‍കും. ജില്ലാ ലീഗല്‍ സര്‍വിസസ് അഥോറിറ്റി സെക്രട്ടറി എംപി ജയരാജ്, എഡിഎം ടി.ജനില്‍ കുമാര്‍, സബ് കളക്ടര്‍ വി വിഗ്നേശ്വരി, അഡ്വ വിപി രാധാകൃഷ്ണന്‍, ഡോ റോഷന്‍ ബിജ്‌ലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെടി ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
New unit started near collectorate for helping legal matters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്