കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സരാഘോഷം അമിതമായാല്‍ പണി കിട്ടും; രാത്രി ആഘോഷ പാര്‍ട്ടികള്‍ വേണ്ട, ഹോട്ടലുകള്‍ക്ക് നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: പുതുവത്സരാഘോഷത്തിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്. ലഹരിമുരുന്ന് ഒഴുകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ് ഒരുങ്ങുന്നത്.

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും രാത്രി ബുക്ക് ചെയ്ത എല്ലാ ആഘോഷ പാര്‍ട്ടികളും റദ്ദാക്കാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. മയക്ക് മരുന്നെത്തുന്നത് തടയാന്‍ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കുകയാണെന്നും എറണാകുളം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

1

പൊലീസിന്റെയും, എക്‌സൈസിന്റെയും, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേയും നേതൃത്വത്തില്‍ ശക്തമായ പരിശോധനകളാണ് കൊച്ചിയിലുള്‍പ്പെടെ സംസ്ഥാനത്തെങ്ങും നടന്നവരുന്നത്. എന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് കൊച്ചിയില്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത് 4200 ഗ്രാം എംഡിഎംഎയും, 7369 ഗ്രാം ഹാഷിഷ് ഓയില്‍, 700 കിലോ കഞ്ചാവ്, ഇങ്ങന കോടികളുടെ മയക്കുമരുന്ന് വ്യാപാരമാണ് ഇവിടെ നടന്ന് വരുന്നത്. 772 കേസ് പൊലീസും 448 കേസ് എക്‌സൈസും മയക്കുമരുന്നില്‍ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ന്യൂ ഇയര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി എത്താന്‍ ഇടയുണ്ടെന്നാണ് പൊലീസ് കണക്ക് കുട്ടുന്നത്. പ്രത്യേകിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി വന്നപ്പോള്‍. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ അടക്കം ബുക്ക് ചെയ്ത പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലഹരി വിളമ്പുകയുമാണ് ചെയ്യുന്നതെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇത്തരം പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം. എല്ലാ ആഘോഷ പരിപാടികളുടെ ബുക്കിംഗും റദ്ദാക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

2

വന്‍കിട ഹോട്ടലുകളില്‍ മാത്രമല്ല ഫ്‌ലാറ്റുകളിലും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി എസ്എച്ച്ഒ മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. റസിഡന്‍സ് അസോസിയേഷനുകളിലടക്കം നിരീക്ഷണമുണ്ടാകും. 10 മണിക്ക് ശേഷം പാര്‍ട്ടികള്‍ നടന്നാല്‍ കര്‍ശന നടപടിയെന്ന് പൊലീസ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 882 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ജില്ലയ്ക്ക് പുറത്ത് ഉള്ളവരാണെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ റയില്‍വേ, വിമാനത്താവളം കേന്ദ്രീകരിച്ച് എക്‌സൈസും പോലീസും പരിശോധന തുടരുമെന്നും രാത്രി ബൈക്ക് കറക്കമടക്കം കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.വന്‍ തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കര്‍ശന നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

3

രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ പാടില്ലെന്നാണ് പോലീസിന്റെ പ്രധാന നിര്‍ദേശം. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കുമെന്നും ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലാണ് ഡിജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഈ പാര്‍ട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Recommended Video

cmsvideo
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം
4

അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പാര്‍ട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. മാത്രമല്ല, ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ലഹരി ഒഴുകാന്‍ സാധ്യതയുള്ള ഡി.ജെ. പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും പൊലീസ് അറിയിച്ചു.

English summary
new year 2022; kerala police to control for new year's Eve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X