കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാലിത് പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരെ ക്രിസ്ത്യന്‍ സഭകള്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ബാറുകള്‍ തുറക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ബാറിന് അപേക്ഷ നല്‍കിയിരിക്കുന്നവരെ സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട് എന്നാണ് വിവരം. നിലവില്‍ എക്‌സൈസ് വകുപ്പിന് ലഭിച്ചിട്ടുള്ള അറുപതോളം അപേക്ഷകളിലെ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമാണ് ഉണ്ടാവുക.

bar

സര്‍ക്കാരില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ ലക്ഷങ്ങള്‍ മുടക്കി ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സമ്പാദിച്ച് കാത്തിരിപ്പിലാണ്. പുതിയ ബാറുകള്‍ തുറന്നിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും കോഴിക്കോട് ജില്ലയില്‍ മാത്രം അരഡസനോളം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ലഹരിമുക്ത കേരളമാണ് ലക്ഷ്യം എന്ന് പറയുമ്പോഴും ഓരോ പഞ്ചായത്തിലും ഓരോ ബാര്‍ എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ദേശീയ പാതയോരത്ത് ബാറുകള്‍ വേണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സുപ്രീം കോടതി സര്‍ക്കാരിന് നല്‍കിയ സാഹചര്യത്തില്‍, ഈ അധികാരം മദ്യലോബികള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ് എക്‌സൈസ് വകുപ്പ് എന്ന ആക്ഷേപം ഉയരുകയാണ്.

വത്തക്ക പ്രസംഗം അശ്ലീലം തന്നെ.. ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ്വത്തക്ക പ്രസംഗം അശ്ലീലം തന്നെ.. ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ്

നിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസിനിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസി

English summary
Government to open new bars after Chengannur Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X