വലിയ ചുടുകാട്ടില്‍ വിഎസ് കരഞ്ഞു... എന്തിന്?
ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ അടക്കിയ വലിയ ചുടുകാട്ടില്‍ പുഷ്പചക്രമര്‍പ്പിക്കാനെത്തിയ വിഎസ് അച്യുതാനന്ദന്‍ ഒരു നിമിഷം കരഞ്ഞോ... ചാനല്‍ വാര്‍ത്തകള്‍ പറയുന്നത് അങ്ങനെയാണ്.
വിഎസ് കരഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം മാത്രമാണ് ഉണ്ടായിരുന്നത് എന്നകാര്യം സ്പഷ്ടമാണ്. ആരോടും മിണ്ടാതെ മാറിയിരുന്ന വിഎസ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി എന്ന് പറയേണ്ടതില്ലല്ലോ.
പുന്നപ്ര-വയലാര്‍ സമര പോരാളികളില്‍ അവശേഷിക്കുന്നവരില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്‍. സ്വന്തം നാട്ടില്‍ സംസ്ഥാന സമ്മേളനം വരുമ്പോള്‍ അതില്‍ സന്തോഷിക്കാന്‍ വിഎസിന് വകയൊന്നും ഇല്ലെന്നതാണ് സത്യം.

സമ്മേനം തുടങ്ങുന്നതിന് തലേന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തനിക്കെതിരെ പ്രമേയം പാസാക്കിയതും, ആ പ്രമേയം പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചതും എല്ലാം വിഎസിന് കടുത്ത അപമാനമാണ് സൃഷ്ടിച്ചത്. ഇതിനോടുളള വിഎസിന്റെ പ്രതികരണം ആ അമര്‍ഷം മുഴുവന്‍ പ്രകടിപ്പിക്കുന്നതായിരുന്നു.
സിപിഎം രൂപീകരിച്ചവരില്‍ ജീവനോടെ ശേഷിക്കുന്ന നേതാവായ വിഎസിനെ പാര്‍ട്ടി വിരുദ്ധ വികാരമുള്ള ആളെന്നാണ് പ്രമേയത്തില്‍ വിമര്‍ശിച്ചത്.
നേര്‍ക്കുനേര്‍ വാക്‌പോരിന് ശഷം വിഎസ് സമ്മേളനത്തിനെത്തുമോ എന്ന് പോലും പലരും സംശയിച്ചിരുന്നു. എന്നാല്‍ രാവിലെ തന്നെ വിഎസ് എത്തി. അദ്ദേഹം തന്നെയാണ് സമ്മേളനത്തില്‍ രക്തപതാക ഉയര്‍ത്തിയതും.
സമ്മേളന വേദിയിലും വിഎസ് മറ്റ് നേതാക്കളോട് അധികം സംസാരിച്ചില്ല.












Click it and Unblock the Notifications