Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമത്തെ കുഞ്ഞിന് ഒരു വയസ്സു തികയും മുമ്പേ അടുത്ത പ്രസവം, നാണക്കേട് മറയ്ക്കാന്‍ ദമ്പതികള്‍ ചെയ്തത്

മൂത്ത കുട്ടിക്ക് ഒരു വയസ്സു തികയുന്നതിന് മുന്‍പ് രണ്ടാമത്തെ പ്രസവം നടന്നതിന്‍റെ നാണക്കേട് മറയ്ക്കുന്നതിനാണ് നവജാത ശിശുവിനെ ദന്പതികള്‍ ഉപേക്ഷിച്ചത്.

കൊച്ചി: അടുത്തിടെ നടന്നത് രണ്ടുപ്രസവം നാണക്കേട് മറയ്ക്കാന്‍ ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളിപ്പറമ്പില്‍ ഷഫീക്ക് ഭാര്യ സിലിജ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂത്ത കുട്ടിക്ക് ഒരു വയസ്സു തികയുന്നതിനിടെ നടന്ന രണ്ടാം പ്രസവത്തിന്റെ നാണക്കേട് മറയ്ക്കാനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നല്‍കി.

എടത്തല പഞ്ചായത്തിലെ അല്‍ അമീന്‍ നഗറിനു സമീപത്തു നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്. രാവിലെ നടക്കാനിറങ്ങിയവരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടത്. ഓട്ടോ ഉടമയോട് കാര്യം തിരക്കിയെങ്കിലും കുഞ്ഞിനെക്കുറിച്ച് വിവരം ലഭിച്ചില്ല. പിന്നീടാണ് വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 നാണക്കേട് മറയ്ക്കാന്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച മാതാവ്

നാണക്കേട് മറയ്ക്കാന്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച മാതാവ്

രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സാകുന്നതിനിടെ നടന്ന പ്രസവമായതിനാല്‍ നാണക്കേട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. വയസ്സില്‍ കാര്യമായ വ്യത്യാസമില്ലാതെ മൂന്നാമത്തെ കുട്ടി ജനിച്ചത് ദമ്പതികള്‍ക്ക് അഭിമാന പ്രശ്‌നമായി മാറിയതിനെത്തുടര്‍ന്നാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.

മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത

മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത

പ്രസവിച്ച് മണിക്കൂറുകള്‍ കഴിയവെയാണ് ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത്. പുലര്‍ച്ചെയാണ് കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞിട്ടുള്ളത്.

 ഉപേക്ഷിച്ചത് ഓട്ടോറിക്ഷയില്‍

ഉപേക്ഷിച്ചത് ഓട്ടോറിക്ഷയില്‍

വീട്ടിലേക്ക് പോകാത്തതുകൊണ്ട് റോഡരികിലാണ് ബാബു പതിവായി ഓട്ടോറിക്ഷ നിര്‍ത്തിയിടുന്നത്. രാത്രിയില്‍ നിര്‍ത്തിയിടുമ്പോള്‍ ഓട്ടോയില്‍ കുഞ്ഞുണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവറായ ബാബു പറഞ്ഞു.

അന്വേഷണത്തിനിടെ ആളെ കണ്ടെത്തി

അന്വേഷണത്തിനിടെ ആളെ കണ്ടെത്തി

ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയത്. അല്‍ അമീന്‍ നഗറിലെ ഒരു ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓട്ടോയില്‍ കയറി പോകുന്നത് കണ്ടിരുന്നുവെന്ന പരിസരവാസികള്‍ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികളെ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+