കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് വിഷയത്തില്‍ ഇടപെട്ടു, യുഎപിഎ ചുമത്തി ജീവനക്കാരന് സസ്‌പെന്‍ഷന്‍

നിലമ്പൂരിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിത, കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് രാജേഷ് ഇടപെട്ടിരുന്നു.

  • By Nihara
Google Oneindia Malayalam News

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് സഹായിച്ച സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സാങ്കേതിക വകുപ്പിന് കീഴിലെ പോളി ടെക്‌നിക് കോളേജില്‍ ഒന്‍പതു വര്‍ഷമായി ക്ലര്‍ക്കായി ജോലി ചെയ്തുവരികയാണ് രാജേഷ് കൊല്ലക്കണ്ടി. നിലമ്പൂരിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിത. കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് രാജേഷ് ഇടപെട്ടിരുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയാണ് രാജേഷ്.

സഹായിക്കുന്നത് ചട്ടവിരുദ്ധമോ?

സഹായിക്കുന്നത് ചട്ടവിരുദ്ധമോ?

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചട്ടങ്ങളില്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന താന്‍ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് രാജേഷ് പറയുന്നു.

 നടപടി

നടപടി

കേരളത്തിലെ ഒരു സ്റ്റേഷനില്‍ പോലും തനിക്കെതിരെ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജോലി ചെയ്യുന്ന ഓഫീസിലോ വകുപ്പിലോ സമാനമായ യാതൊരു വിധ കേസുകളും ഇല്ല. പോലീസിന്റെ പ്രതികാര നടപടിയാണ് സസ്‌പെന്‍ഷന്‍ എന്നാണ് രാജേഷ് പറയുന്നത്.

 സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഷന്‍

യുഎപിഎ പ്രകാരം കേസെടുക്കാന്‍ കഴിയുന്ന ഗൗരവപരമായ കുറ്റകൃത്യത്തില്‍ പങ്കാളിയായി എന്നാരോപിച്ചാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത്.

 നിര്‍ദേശ പ്രകാരം

നിര്‍ദേശ പ്രകാരം

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.

English summary
Government employee got suspended in connection with maoist. He acted as a mediater in between givernment and protesters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X