കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംഎംഎൽ വിദേശ കമ്പനിക്ക് ഓക്സിജൻ വിൽക്കുന്നുവെന്ന വർത്ത ദുരുദ്ദേശപരം; മനോരമയ്ക്കെതിരെ ഇപി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം;'' വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെ എം എം എല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു''വെന്ന പത്ര വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇപി ജയരാജൻ. കൊവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന സാമൂഹ്യനന്മ നിറഞ്ഞ നടപടിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നും ജയരാജൻ പറഞ്ഞു.

കേരളത്തില്‍ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2020 ഒക്ടോബര്‍ 20 നാണ് പുതിയ ഓക്‌സിജന്‍ പ്ലാന്റ് കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 70 ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റിലെ 63 ടണ്‍ വാതക ഓക്‌സിജനാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. പ്ലാന്റില്‍ നിന്ന് ദിവസം 6 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നു. ഒരു ദിവസം പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത ഓക്‌സിജന്‍ 6 മുതല്‍ 7 ടണ്‍ വരെയാണ്.

 ep-jayarajan1-1600

ജഋടഛ യുടെ നിര്‍ദ്ദേശാനുസരണം തിരുവല്ലയിലെ ഓസോണ്‍ ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ് ഗ്യാസ് എന്നീ 3 ഏജന്‍സികള്‍ക്കാണ് മെഡിക്കല്‍ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലേക്ക് ഓക്‌സിജന്‍ കൊണ്ടുപോകുന്നതും അവിടെ സൂക്ഷിക്കുന്നതും പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയ ക്യാപ്‌സൂളുകളിലാണ്. ഇതിന് പരിചയവും ശേഷിയുമുള്ള സ്ഥാപനങ്ങളെ തീരുമാനിക്കുന്നത് കെ എം എം എല്‍ അല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ ചുമതല വഹിക്കുന്നത് ലിന്‍ഡെ എന്ന ജര്‍മന്‍ കമ്പനിയാണ്. ഈ കമ്പനിക്ക് നല്‍കിയാല്‍ മാത്രമേ കെ എം എം എല്ലിന്റെ ഓക്‌സിജന്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകൂ.

മെഡിക്കല്‍ കോളേജിലെ ആവശ്യത്തിനായി ലിന്‍ഡയ്ക്ക് ഓക്‌സിജന്‍ നല്‍കണം എന്ന് തിരുവനന്തപുരം ആര്‍ എം ഒ അറിയിച്ചതുകൊണ്ടാണ് പെസോയുടെ അനുമതിയോടെ ഈ കമ്പനിക്ക് ഓക്‌സിജന്‍ നല്‍കാന്‍ ആലോചിച്ചത്. ഇതില്‍ അവ്യക്തതയോ നിഗൂഢതയോ ഇല്ല. ഈ നടപടിക്രമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുമില്ല.

രാജ്യമാകെ ഗുരുതരമായ പ്രതിസന്ധി നില്‍നില്‍ക്കുമ്പോള്‍ ജീവല്‍പ്രധാനമായ ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് കടുത്ത ജനദ്രോഹമാണ്. ഇത്തരം കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം.
'' വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെ എം എം എല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു'' എന്ന തലക്കെട്ടില്‍ മലയാള മനോരമ വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണ്. കൊവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന സാമൂഹ്യനന്മ നിറഞ്ഞ നടപടിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണ്.

കേരളത്തില്‍ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2020 ഒക്ടോബര്‍ 20 നാണ് പുതിയ ഓക്‌സിജന്‍ പ്ലാന്റ് കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 70 ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റിലെ 63 ടണ്‍ വാതക ഓക്‌സിജനാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. പ്ലാന്റില്‍ നിന്ന് ദിവസം 6 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നു. ഒരു ദിവസം പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത ഓക്‌സിജന്‍ 6 മുതല്‍ 7 ടണ്‍ വരെയാണ്.

ജഋടഛ യുടെ നിര്‍ദ്ദേശാനുസരണം തിരുവല്ലയിലെ ഓസോണ്‍ ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ് ഗ്യാസ് എന്നീ 3 ഏജന്‍സികള്‍ക്കാണ് മെഡിക്കല്‍ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലേക്ക് ഓക്‌സിജന്‍ കൊണ്ടുപോകുന്നതും അവിടെ സൂക്ഷിക്കുന്നതും പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയ ക്യാപ്‌സൂളുകളിലാണ്. ഇതിന് പരിചയവും ശേഷിയുമുള്ള സ്ഥാപനങ്ങളെ തീരുമാനിക്കുന്നത് കെ എം എം എല്‍ അല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ ചുമതല വഹിക്കുന്നത് ലിന്‍ഡെ എന്ന ജര്‍മന്‍ കമ്പനിയാണ്. ഈ കമ്പനിക്ക് നല്‍കിയാല്‍ മാത്രമേ കെ എം എം എല്ലിന്റെ ഓക്‌സിജന്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകൂ.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

മെഡിക്കല്‍ കോളേജിലെ ആവശ്യത്തിനായി ലിന്‍ഡയ്ക്ക് ഓക്‌സിജന്‍ നല്‍കണം എന്ന് തിരുവനന്തപുരം ആര്‍ എം ഒ അറിയിച്ചതുകൊണ്ടാണ് പെസോയുടെ അനുമതിയോടെ ഈ കമ്പനിക്ക് ഓക്‌സിജന്‍ നല്‍കാന്‍ ആലോചിച്ചത്. ഇതില്‍ അവ്യക്തതയോ നിഗൂഢതയോ ഇല്ല. ഈ നടപടിക്രമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുമില്ല. രാജ്യമാകെ ഗുരുതരമായ പ്രതിസന്ധി നില്‍നില്‍ക്കുമ്പോള്‍ ജീവല്‍പ്രധാനമായ ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് കടുത്ത ജനദ്രോഹമാണ്. ഇത്തരം കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
News that KMML is selling oxygen to a foreign company is malicious; EP Jayarajan against Manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X