'ആരും തയാറായില്ല' അതുകൊണ്ടാണ് അനിയന്‍ കുഴി വെട്ടിയതെന്ന് രാജന്റെ മൂത്ത മകന്‍
തിരുവനന്തപുരം; ആരും തയാറാകാത്തതിനാലാണ് അനിയന്‍ അച്ഛന്റെ മൃതദേഹം സംസ്‌കാരിക്കാന്‍ കുഴിയെടുക്കേണ്ടെിവന്നതെന്ന് നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി മരിച്ച ദമ്പതികളുടെ മൂത്തമകന്‍. രാജന്റെ മൃതദേഹം സംസ്‌കാരിക്കാന്‍ ഇളയമകന്‍ കുഴിയെടുക്കുന്ന ദൃശ്യം കേരള മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കുഴിയെടുക്കുന്ന രാജന്റെ മകനെ തടയാന്‍ ശ്രമിച്ച പൊലീസിനോട് 'നിങ്ങളാണ് എന്റെ അച്ഛനെ കൊന്നത്, എന്നിട്ട് കുഴിയെടുക്കാനും അനുവദിക്കില്ലെന്നോ?' എന്നായിരുന്നു മകന്‍ കരഞ്ഞു കൊണ്ട് ചോദിച്ചത്.
കുഴിയെടുക്കാന്‍ മറ്റാരും തയാറാകാത്തു കൊണ്ടാണ് എന്റെ അനിയന് സ്വന്തം അച്ഛനെ സംസ്‌കരിക്കാന്‍ കുഴി എടുക്കേണ്ടി വന്നതെന്ന് മൂത്തമകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഞാന്‍ ആശുപത്രിയിലായിരുന്നു, വേറെയാരും തയാറാവാത്തുതുകൊണ്ടാണ് അനിയന്‍ കുഴി വെട്ടിയത് മരണപ്പെട്ട രാജന്റെ മൂത്ത മകന്‍ പറഞ്ഞു. ഭക്ഷണം കഴിക്കുന്നത് പൂര്‍ത്തിയാക്കാന്‍ പോലും ഒഴിപ്പിക്കാനെത്തിയ പൊലീസ് സമയം അനുവദിച്ചില്ലെന്നും മകന്‍ ആരോപിച്ചു. കോടതി വിധി സമ്പാദിച്ച അയല്‍കാരി വസന്ത ജീപ്പില്‍ ഗുണ്ടകളുമായി കാത്തു നില്‍ക്കുകയായിരുന്നുവെന്നും മകന്‍ ആരോപിച്ചു. തന്റെ മാതാപിതാക്കള്‍ കത്തിയെരിഞ്ഞപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കുക മാത്രമാണ് ചെയ്‌തതെന്നും മകന്‍ ആരോപിച്ചു.

നെയ്യാറ്റിന്‍കരയില്‍ കോടതിയെവിധിയെത്തുടര്‍ന്ന് തര്‍ക്ക ഭൂമി ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയതിനെ തുടര്‍ന്നാണ് രജനും ഭാര്യയും തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജന്‍ ഇന്നലെ പുലര്‍ച്ചയും ഭാര്യ അമ്പിളി ഇന്നലെ വൈകിട്ടുമാണ് മരിച്ചത്. രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുഴിവെട്ടിയ ഇളയ മകനെ തടയാന്‍ പൊലീസ് ശ്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം പോസ്‌റ്റുമാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Recommended Video
അതേ സമയം ആത്മഹത്യാ ഭീഷണിക്കിടെ പെള്ളലേറ്റ് ദമ്പതികള്‍ മരിച്ചതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. റൂറല്‍ എസ്‌പിക്കാണ് അന്വേഷണ ചുമതല. പൊങ്ങയില്‍ സ്വദേശി രാജനും അമ്പിളിയുമാണ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടിക്കുണ്ടായ അപകടത്തിന് പൊലീസ് കാരണമായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ആത്മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിനു മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. തങ്ങളുടെ അച്ഛനും അമ്മയും മരിക്കാന്‍ കാരണം പൊലീസാണെന്ന് മക്കളും ആരോപിച്ചിരുന്നു












Click it and Unblock the Notifications