ഐസിസില്‍ ചേരാന്‍ തന്നെ നിര്‍ബന്ധിച്ചത്...അയാള്‍ മലയാളി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ഭീകരസംഘനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐസിസ്) ചേരാന്‍ തന്നെ നിര്‍ബന്ധിച്ചതായി എന്‍ഐഎ കസ്റ്റഡിയിലെടുത്ത മലയാളി യുവാവിന്റെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയാണ് ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ പല രേഖകളും പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ കനകമലയില്‍ നടന്ന രഹസ്യയോഗവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാത്രി ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കുറ്റം ദിലീപിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം!! പിന്നില്‍..ഡിസിനിമാസും കേസും തമ്മിലെന്തു ബന്ധം ?

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബാണ് ചോദ്യം ചെയ്യലില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

നിര്‍ബന്ധിച്ചത്

നിര്‍ബന്ധിച്ചത്

ഐസിസ് ഏജന്റായ കാസര്‍കോഡ് സ്വദേശി അബ്ദുള്‍ റഷീദാണ് ഐസിസില്‍ ചേരാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് ഷിഹാബ് എന്‍ഐഎയോട് വെളിപ്പെടുത്തി. തന്നോട് അഫ്ഗാനിസ്താനിലെത്താനും അയാള്‍ ആവശ്യപ്പെട്ടതായി ഷിഹാബ് പറഞ്ഞു.

സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തു

സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തു

ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതോടൊപ്പം അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് റഷീദ് തനിക്കു വാഗ്ദാനം നല്‍കിയതായും ഷിഹാബ് പറഞ്ഞു.

മൂന്നു പേരെ കസ്റ്റഡിയിലെടുത്തു

മൂന്നു പേരെ കസ്റ്റഡിയിലെടുത്തു

ഐസിസുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ട മൂന്നു പേരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഷിഹാബിനെ കൊച്ചിയില്‍ വച്ചും മറ്റു രണ്ടു പേരെ കോയമ്പത്തൂരിലുമാണ് എന്‍ഐഎ ചേദ്യം ചെയ്യുന്നത്.

പിടിച്ചെടുത്തു

പിടിച്ചെടുത്തു

ഷിഹാബടക്കം കസ്റ്റഡിയിലുള്ള മൂന്നു പേരുടെ പക്കല്‍ നിന്നും 10 മൊബൈല്‍ ഫോണുകള്‍, നാല് ലാപ്‌ടോപ്പുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, സിം കാര്‍ഡുകള്‍, പെന്‍ ഡ്രൈവ്, മെമ്മറി കാര്‍ഡ്, 77 ഡിവിഡികള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

അവരുമായി അടുപ്പം

അവരുമായി അടുപ്പം

2016 ഒക്ടോബറില്‍ കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ ഐസിസ് ഘടമായ ഉമര്‍ അല്‍ ഹിന്ദി നടത്തിയ രഹസ്യയോഗത്തില്‍ പങ്കെടുത്തവരുമായി പിടിയിലായവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

English summary
ISIS connection: NIA interroagated malayalee
Please Wait while comments are loading...