Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ സ്വരാജ് - വിഎസ് ജോയ് പോരാട്ടമോ? ആരായിരിക്കും സ്ഥാനാര്‍ത്ഥികള്‍? അന്‍വര്‍ എഫക്ടുണ്ടാകുമോ?

സംസ്ഥാനം ഒരിക്കല്‍ കൂടി ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. സിപിഎമ്മിനോട് പോരടിച്ച് നിലമ്പൂരിലെ എംഎല്‍എ സ്ഥാനം അന്‍വര്‍ രാജി വെച്ചിട്ട് നാളേറെയായി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ജൂണ്‍ 19 നാണ് നിലമ്പൂരില്‍ വോട്ടെടുപ്പ്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍.

അന്‍വര്‍ രാജി വെച്ചതിന് പിന്നാലെ തന്നെ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ മുന്നോട്ടുവന്നിരുന്നു. അന്‍വര്‍ തന്നെയാണ് ഇതിന് തുടക്കമിട്ടതും. നിലമ്പൂരില്‍ താന്‍ മത്സരിക്കില്ല എന്നും യുഡിഎഫിന് പിന്തുണ നല്‍കും എന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ നിര്‍ദേശിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശവും അന്‍വര്‍ മുന്നോട്ടുവെച്ചു.

Nilambur By Election

മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ പേരാണ് അന്‍വര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പതിറ്റാണ്ടുകളോളം മണ്ഡലത്തില്‍ നിന്ന് വിജയിച്ച് വന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തും മത്സരരംഗത്തുണ്ട്. 2016 ല്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് അന്‍വര്‍ ആദ്യമായി നിലമ്പൂരില്‍ നിന്ന് വിജയിക്കുന്നത്. 2021 ല്‍ ഷൗക്കത്ത് മത്സരിച്ചിരുന്നില്ല.

എങ്കിലും ഇത്തവണ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് സൂചന. അതേസമയം ഷൗക്കത്തിനെ അംഗീകരിക്കില്ല എന്ന നിലപാടാണ് അന്‍വര്‍ തുടക്കം മുതലെ സ്വീകരിക്കുന്നത്. മാത്രമല്ല ആര്യാടന്‍ ഷൗക്കത്തിന് പരിഹസിക്കാനും അന്‍വര്‍ തയ്യാറായിരുന്നു. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം എന്നും മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്നയാളാണ് ജോയിയെന്നുമാണ് അന്‍വര്‍ പറയുന്നത്.

അതേസമയം കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. കുത്തകയായി കൈവശം വെച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് കോണ്‍ഗ്രസിന് ഉള്ളത്. അതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത് എന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. തങ്ങളില്‍ നിന്ന് മണ്ഡലം തട്ടിയെടുത്ത സ്ഥാനാര്‍ത്ഥി ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമാണ് എന്നത് യുഡിഎഫിന് അനുകൂലമാണ്.

മാത്രമല്ല നിലമ്പൂരില്‍ വിജയിക്കാനായാല്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായി എന്ന നേട്ടവും യുഡിഎഫിന് അവകാശപ്പെടാം. 2019 ലും, 2024 ലും ല്‍ നടന്ന വയനാട് ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ ഭുരിപക്ഷം സമ്മാനിച്ച മണ്ഡലമാണിത്. രാഹുല്‍ഗാന്ധിക്കും, പ്രിയങ്കാഗാന്ധിക്കും വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ്.

അതേസമയം മറുവശത്ത് സിപിഎമ്മിനും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. കോണ്‍ഗ്രസ് കുത്തക പൊളിച്ചത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ മികവല്ല എന്ന് തെളിയിക്കാന്‍ സിപിഎമ്മിന് നിലമ്പൂരില്‍ ജയിച്ചേ തീരൂ. കേരള രാഷ്ട്രീയത്തില്‍ അന്‍വര്‍ ഇഫക്ട് ഇല്ല എന്ന് ചേലക്കരയിലെ വിജയത്തിലൂടെ തെളിയിച്ചു എന്നാണ് സിപിഎം പറയുന്നത്.

എന്നാല്‍ അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തെളിയിക്കണമെങ്കില്‍ സിപിഎമ്മിന് നിലമ്പൂരില്‍ ജയിക്കുക എന്നത് നിര്‍ബന്ധമാണ്. മുന്‍കാലങ്ങളിലേത് പോലെ സ്വതന്ത്രനെ തന്നെ സിപിഎം നിര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വരാജ് നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും, എല്‍ ഡി എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ച് പഞ്ചായത്തുകളില്‍ യു ഡി എഫ് ഭരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+