മാവോയിസ്റ്റുകളെ പല തരത്തിലുള്ള ബുള്ളറ്റുകളാല്‍ ഒരേ ദൂരത്തു നിന്നും വെടിയുതിര്‍ത്തു

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് ഒമ്പത് തവണ വെടിയേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ ദൂരത്തില്‍ നിന്നുമാണ് വെടിയേറ്റിട്ടുള്ളതും വ്യത്യസ്ത്യ തരത്തിലുളള ബുള്ളറ്റുകളാണ് ശരീരത്തില്‍ നിന്നും ലഭിച്ചത്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന പൊലീസിന്റെ വാദത്തെ പൊളിക്കുന്നതാണ് പോലീസ് സകോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഒരേ തോക്കില്‍ നിന്നും വെടിയേറ്റതിനാലാണ് ഒരേ ദൂരമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദീകരണം. നാലുതരത്തിലുളള ബുളറ്റുകളാണ് ശരീരത്തില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം വഴി പുറത്തെടുത്തത്. കുപ്പു ദേവരാജിന്റെ ശരീരത്തിന്റെ മുന്‍ഭാഗത്ത് നാലുതവണയും പിന്നില്‍ അഞ്ചുതവണയും വെടിയേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maoist

നിവര്‍ന്നു നില്‍ക്കുമ്പോളായിരുന്നു വെടിയേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നു. നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരെ കൊലപ്പെടുത്തുന്നത്. ഏറ്റമുട്ടലാണെന്നും അങ്ങനെ സംഭവിച്ച കൊലപാതകമാണെന്നും പൊലീസ് വൈകി വിശദീകരിച്ചെങ്കിലും കൊലപാതകം തന്നെയാണ് നടന്നതെന്ന് ആരോപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. അതേസമയം നിലമ്പൂര്‍ സംഭവുമായി ബന്ധപ്പെട്ട് ഒഡീഷയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

English summary
Nilambur encounter; Postmortem report in court
Please Wait while comments are loading...