കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലന്പൂര്‍ കൊല: രാധ ക്രൂരപീഡനങ്ങള്‍ക്കിരയായി

  • By Soorya Chandran
Google Oneindia Malayalam News

നിലന്പൂര്‍:നിലന്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊല്ലപ്പെട്ട രാധ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി രാസപരിശോധനാ ഫലം. ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയെ കൊന്ന് ചാക്കില്‍ കെട്ടി ദൂരെയുള്ള കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂല് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ജനനേന്ദ്രിയത്തില്‍ വടികൊണ്ടും മുറിവേല്‍പ്പിച്ചതായാണ് രാസപരിശോധനാ ഫലത്തില്‍ തെളിഞ്ഞിരിക്കുന്നത്.

Nilambur Murder

മരണ ശേഷവും രാധയുടെ ശരീരത്തെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 30 ഓളം മുറിവുകളാണ് കൊന്നതിന് ശേഷം രാധയുടെ ശരീരത്തില്‍ പ്രതികള്‍ ഉണ്ടാക്കിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് അഞ്ച് മുറിവുകള്‍ രാധയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ബിജു നായര്‍, സുഹൃത്ത് ഷംസുദ്ദീന്‍ എന്നിവരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊല നടന്ന നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ സെക്രട്ടറിയായിരുന്നു ബിജു നായര്‍. പ്രതികളെ രക്ഷിക്കാന്‍ പോലീസിന് മേല്‍ ഉന്നത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം എഡിജിപി ബി സന്ധ്യയെ ഏല്‍പ്പിക്കുകയായിരുന്നു.

2014 ഫെബ്രുവരി അഞ്ചിനാണ് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയെ കാണാതായത്. പിന്നീട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്തുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

English summary
Nilambur Murder: accused tormented Radha's body after murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X