കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ കൊല:തെളിവെടുപ്പിനെന്തിന് നേതാക്കള്‍?

  • By Soorya Chandran
Google Oneindia Malayalam News

നിലമ്പൂര്‍:കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയ തെളിവെടുപ്പും വിവാദത്തില്‍. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് പോലീസ് തെളിവെടുപ്പിനെത്തിയത്.

കൊല്ലപ്പെട്ട രാധയുടെ സഹോദരന്റെ മൊഴി എടുക്കാനായിരുന്നു പോലീസ് എത്തിയത്. പോലീസ് സംഘത്തെ അനുഗമിച്ച് കോണ്‍ഗ്രസ് നേതാക്കളും എത്തി. നാട്ടുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മുന്നില്‍ വച്ചായിരുന്നു ഇത്. പോലീസിന്റെ നടപടി പ്രതിഷേധത്തിന് ഇടയാക്കി.

Nilambur Congress

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പിഎ ബിജു നായരേയും സുഹൃത്ത് ഷംസുദ്ദീനെയും ആണ് കൊലപാതക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികള്‍ക്ക് ഉന്നതരുമായി അടുത്ത ബന്ധമുള്ളതിനാല്‍ പോലീസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആദ്യമേ ആരോപണം ഉണ്ടായിരുന്നു.

കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്ന വിശദീകരണങ്ങള്‍ പലതും വിശ്വാസ യോഗ്യമല്ലെന്നും ആരോപണം ഉണ്ട്. കൊലക്ക് മുമ്പ് ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന കാര്യം ആദ്യ തുറന്ന് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, കൊല നടത്തി ഒരു ദിവസം മുഴുവന്‍ മൃതദേഹം ഓഫീസിനുള്ളില്‍ സൂക്ഷിച്ചു എന്നതിലും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്.

കൊലപാതകം നടന്നു എന്ന് പറയുന്ന ദിവസവും അതിനോട് അടുത്ത ദിവസവും ബിജു പ്രദേശത്ത് പല പൊതു പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. പലപാരികളുടേയും മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ഇയാള്‍.

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പോലീസിന് കഴിയുന്നില്ല. രാധയുടേയും ബിജുവിന്റേയും ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല എന്നും ആരോപണം ഉണ്ട്. പ്രതികളുടെ കുറ്റ സമ്മത മൊഴി രേഖപ്പെടുത്തുന്നതിലും പോലീസ് വലിയ കാലതാമസം വരുത്തിയിട്ടുണ്ട്.

English summary
Nilambur Murder: Local Congress leaders accompanied police in investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X