കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ കൊല: കുറ്റപത്രത്തില്‍ രണ്ട് പ്രതികള്‍

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് തൂപ്പുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ രണ്ട് പ്രതികള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നാണ് കുറ്റ പത്രത്തില്‍ പറയുന്നത്.

കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടച്. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ആയിരുന്ന ബിജു നായര്‍ ആണ് കേസിലെ ഒന്നാം പ്രതി. സുഹൃത്ത് ഷംസുദ്ദീന്‍ രണ്ടാം പ്രതിയും.

Nilambur Murder

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നത്. ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.

2043 പേജുള്ള കുറ്റപത്രത്തില്‍ ബിജുവിന്റേയും ഷംസുദ്ദീന്റേയും പേരുകള്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. മറ്റ് ഗൂഢാലോചനകള്‍ നടന്നിട്ടില്ല. ബിജു ഇതിന് മുമ്പ് നാല് തവണ രാധയെ കലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ട് തവണ വാഹനമിടിച്ചും ഒരു തവണ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചും മറ്റൊരു തവണ സയനൈഡ് കൊടുത്തും കൊല്ലാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. നാല് ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷമാണ് ഓഫീസില്‍ വച്ച് കൊലപ്പെടുത്തിയത്.

172 സാക്ഷി മൊഴികളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭ ചെയര്‍മാനും ആര്യാടന്‍ മുഹമ്മദിന്റെ മകനും ആയ ആര്യാടന്‍ ഷൗക്കത്തില്‍ നിന്നും മൊഴിയെടുത്തിരുന്നു.

കൊല നടത്തിയതിന് ശേഷം ബിജു നായര്‍ പല ഉന്നതരേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് ആരോപണം ഉണ്ട്. ഇക്കാര്യം പോലീസ് അന്വേഷിച്ചില്ലെന്നും പറയുന്നു. ബിജു നായരും ഷംസുദ്ദീനും ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

English summary
Nilambur Murder: Police filed charge sheet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X