നീലേശ്വരം ലോക്കല്‍ കമ്മിറ്റിയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷം വിജയം

  • Posted By: Desk
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: സംസ്ഥാനത്ത് തന്നെ വിഎസ് പക്ഷത്തിന്റെ ശക്തി കേന്ദ്രമായ നീലേശ്വരം ലോക്കല്‍ കമ്മിറ്റി ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു. നേരത്തെ വിഎസ് പക്ഷത്തിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന ലോക്കല്‍ കമ്മിറ്റിയിലെ അഞ്ചു പേരെ ഔദ്യോഗിക പക്ഷം പരാജയപ്പെടുത്തുകയായിരുന്നു.

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല..

വിഎസ് പക്ഷത്തിന്റെ ജില്ലയിലെ തന്നെ അമരക്കാരനായ ശൈലേഷ് ബാബു ഔദ്യോഗിക പാനലിലുണ്ടായിരുന്നെങ്കിലും സ്വമേധ്യാ ഒഴിയുകയായിരുന്നു. വിഎസ് പക്ഷത്തിലെ പ്രമുഖരായിരുന്ന ലോക്കല്‍ സെക്രട്ടറി കെ പ്രകാശന്‍, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ പിഎം സന്ധ്യ, പിവി നാരായണന്‍, ഇകെ സുനില്‍കുമാര്‍, പിവി തമ്പാന്‍ എന്നിവരെയാണ് ഔദ്യോഗിക പക്ഷം പരാജയപ്പെടുത്തിയത്.

flag

പുതിയ ലോക്കല്‍ സെക്രട്ടറിയായി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ എവി സുരേന്ദ്രനെ സമ്മേളനം തിരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനത്തില്‍ ആദ്യാവസാനം വരെ നിലവിലുള്ള ഭാരവാഹികളെ പുറത്താക്കാനുളള തന്തമാണ് ഔദ്യോഗിക വിഭാഗം നടത്തിയത്. സിഎടെിയു ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ ബാലകൃഷ്ണനായിരുന്നു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

മന്ത്രിമാർ വാഴാത്ത ഗതാഗതവകുപ്പും മന്ത്രിക്കസേരയും... നാണംകെട്ടവരും രാജിവെച്ചവരും ഇതാ ഇത്രയും പേര്‍!!

കേരളത്തില്‍ തന്നെ വിഎസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് നീലേശ്വരം വിഎസ് ഓട്ടോ സ്റ്റാന്റ് മാറ്റി റോഡ് നിര്‍മിക്കാന്‍  ഔദ്യോഗിക പക്ഷവും നഗരസഭയും പലതവണ ശ്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ സംഘര്‍ഷങ്ങളും നേരത്തെ നടന്നിരുന്നു. എന്നും തലവേദനയായിരുന്ന ലോക്കല്‍ കമ്മിറ്റി പിടിച്ചെടുത്തതിലുള്ള സന്തോഷത്തിലാണ് ഔദ്യോഗിക പക്ഷം.

English summary
official group won in cpm nileshwaram local committe election. vs group was defeated by official panel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്