Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ: സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്ര സംഘം; സമ്പർക്കം കണ്ടെത്താനുൾപ്പെടെ സഹായിക്കും

നിപ: സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്ര സംഘത്തെ വിന്യസിക്കും. രോഗബാധ, സമ്പർക്കം കണ്ടെത്തൽ, സാങ്കേതിക കാര്യങ്ങൾ എന്നിവയിൽ പിന്തുണനൽകും. കേരളത്തിൽ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് കേന്ദ്രം നിർദ്ദേശങ്ങൾ‌ നൽകിയിരുന്നു. രോ​ഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്ര നിർദ്ദേശിച്ചു.

സമ്പർക്കത്തിൽ വന്നവരെ അടിയന്തരനായി ക്വാന്റീനിലേക്ക് മാറ്റണം. സാമ്പിൾ പരിശോധനയ്ക്ക് അയക്കണം. കേരളത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) ചികിത്സയ്ക്കായി മോണോക്ലോണൽ ആൻ്റിബോഡികൾ അയച്ചിരുന്നു.

Nipah

14 വയസ്സുകാരനായ നിപ രോ​ഗി മരിക്കും മുൻപ് മോണോ ക്ലോണൽ ആന്റി ബോഡി എത്തിച്ചിരുന്നു. എന്നാൽ ആരോ​ഗ്യസ്ഥിതി മോശമായതിനാൽ നൽകാനായില്ല. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനായി മൊബൈൽ ബി എസ് എൽ-3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം പറയുന്നു.

നിപ വൈറസ് വ്യാപനം തടയുന്നതിന് അടിയന്തര പൊതുജനാരോഗ്യ നടപടികൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടുതൽ കേസുകൾ തടയുന്നതിന് സംസ്ഥാനത്തിൻ്റെ മുൻകരുതൽ നടപടികൾ പ്രധാനമാണ്. ഇത്തരം പൊട്ടിത്തെറികൾ നിയന്ത്രിക്കുന്നതിന് സത്വര നടപടിയും സമഗ്രമായ അന്വേഷണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന അധികാരികളും കേന്ദ്ര സംഘങ്ങളും തമ്മിലുള്ള സഹകരണം അപകടസാധ്യതകൾ ലഘൂകരിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.

അതേ സമയം മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെ​ഗറ്റീവ് ആണ്. നിപ പ്രതിരോധനത്തിന്റെ ഭാ​ഗമായി മലപ്പുറത്തെ പാണ്ടിക്കാട്, ആനക്കയം പ‍ഞ്ചായത്തുകളിൽ തീവ്രപരിശോധന നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+