നിപ മരണം; മലപ്പുറം തിരുവാലിയിൽ അതീവ ജാഗ്രത, ആരോഗ്യവകുപ്പ് സർവേ ഇന്ന് തുടങ്ങും, റൂട്ട് മാപ്പ് പുറത്തുവിടും
മലപ്പുറം: നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ തിരുവാലിയിൽ അതീവ ജാഗ്രത. മേഖലയിൽ ഇന്ന് ആരോഗ്യ വകുപ്പിന്റെ സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങിയുള്ള സർവേയാണ് നടക്കുക. രോഗലക്ഷണമുള്ള ആളുകളെ കണ്ടെത്താനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ മരണപ്പെട്ട വിദ്യാർത്ഥിയുടെ യാത്രാ വിവരങ്ങൾ അടിസ്ഥാനമാക്കി ഇന്ന് റൂട്ട് മാപ്പും പുറത്തുവിട്ടേക്കും.
ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്‌ടർ അറിയിച്ചിരുന്നു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ഈ മേഖലകളിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇന്നത്തെ നബിദിന റാലികൾ മാറ്റിവയ്ക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ തിരുവാലി പഞ്ചായത്തിൽ ഒന്നാകെ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്‌ടർ ഉൾപ്പെടെ മലപ്പുറത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തിട്ടുണ്ട്.
നേരത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നായിരുന്നു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവാവ് മരിച്ചത്. സംശയം ഉയർന്നതോടെ ഉടൻ തന്നെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് ജാഗ്രത ശക്തമാക്കിയത്.
ഇതിന്റെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്‌തിരുന്നു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി പതിനാറോളം കമ്മിറ്റികൾ ഇന്നലെ രൂപീകരിച്ചിരുന്നു.
ബെംഗളൂരുവിൽ പഠനം നടത്തി വരികയായിരുന്നു മരണപ്പെട്ട യുവാവ്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില ഇടങ്ങളിലേക്ക് യാത്രയും ചെയ്‌തിട്ടുണ്ട്.
ഇവരുടെ ഒക്കെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്‌ടർ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. എങ്കിലും മേഖലയിൽ ആവശ്യമായ ജാഗ്രത പുലർത്താൻ തന്നെയാണ് നിർദ്ദേശങ്ങളിൽ പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications