Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വൈറസ്; ചികിത്സാ പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് അഞ്ചു ദിവസം, പ്രാട്ടോക്കോള്‍ ഇന്ന് എല്ലാ ആശുപത്രികള്‍ക്കും ലഭ്യമാകും

Recommended Video

cmsvideo
    Nipah Virus : നിപ ബാധിച്ചാൽ രക്ഷപ്പെടാനാകുമോ ? Watch Video | Oneindia Malayalam

    കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്നു മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ രോഗികള്‍ മരിച്ചിട്ടും ചികില്‍സാ പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് വേണ്ടിവന്നത് അഞ്ചു ദിവസം. പുതിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ രോഗികള്‍ക്ക് നല്‍കേണ്ട ചികില്‍സാ ക്രമങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പു പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദ്ദേശകങ്ങളാണ് ചികില്‍സാ പ്രോട്ടോക്കോള്‍. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി ഉള്‍പ്പെടെ കഴിഞ്ഞ 18 കൊല്ലത്തിനിടെ കേരളത്തില്‍ വ്യാപകമായ രോഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നത്. രോഗ ലക്ഷണങ്ങളും രോഗത്തിന്റെ ഓരോ ഘട്ടത്തിലും നല്‍കേണ്ട ചികില്‍സാ രീതി, മരുന്നുകള്‍ എന്നിവയെ പറ്റിയും പ്രോട്ടോക്കോളില്‍ വിശദമാക്കും.

    നിപ്പാ വൈറസ് ബാധിച്ചു 18നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത ദിവസം രണ്ടു പേര്‍ കൂടി മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനുള്ള ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം 14 ആണ് മരണസംഖ്യ. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം സംസ്ഥാനത്തെ ഡോക്റ്റര്‍മാര്‍ കാത്തിരുന്നതു നിപ്പ രോഗത്തിന് നല്‍കേണ്ട ചികില്‍സയെ കുറിച്ചുള്ള പ്രോട്ടോക്കോളിന് വേണ്ടിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടു പുറത്തിറക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. നിപ്പ രോഗ ബാധിത സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര സംഘത്തിലെ വിദഗ്ധരും സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധരും ചേര്‍ന്നാണു ചികില്‍സാ പ്രോട്ടോക്കോളിന് രൂപം നല്‍കുന്നത്. പ്രോട്ടോക്കോള്‍ ഇന്ന് എല്ലാ ആശുപത്രികള്‍ക്കും ലഭ്യമാകും.

    nipah


    നിപ്പാ രോഗത്തിന് ഫലപ്രദമായ ചികില്‍സ ഇല്ലാത്തതാണു പ്രോട്ടോക്കോള്‍ തയ്യാറാകുന്നതു വൈകിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചയുടന്‍ അധികൃതര്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ ചികില്‍സാ മാര്‍ഗ നിര്‍ദ്ദേശകങ്ങള്‍ അവരുടെ പക്കലും ഉണ്ടായിരുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിച്ചില്ല. ഇന്നലെ മലേഷ്യയില്‍ നിന്ന് ആയിരം നിപ്പാ വൈറിന്‍ ഗുളികകള്‍ എത്തിയിട്ടും അധികൃതര്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. ഈ മരുന്ന് അധികമായി കഴിക്കുന്നതു വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഇതിനിടെ ആശങ്ക പരത്തുകയും ചെയ്തു. ഇതിനിടെ രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+