നിപ്പാ വൈറസ് ബാധ; കോഴിക്കോട് യുവാവ് മരിച്ചു, മരണം 14 ആയി!! ഭീതിയൊഴിയാതെ നാട്
Recommended Video

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാലാഴി സ്വദേശി എബിന്‍ (26) ആണ് മരിച്ചത്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ഒമ്പത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ്പാ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും പരിചരിച്ചവരുമാണ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ളത്. 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ശനിയാഴ്ച കുറ്റ്യാടി നരിപ്പറ്റ സ്വദേശി കല്യാണി മരിച്ചിരുന്നു. ഇവരുടെ ബന്ധു നേരത്തെ ഇപ്പാ മൂലം മരിച്ചതാണ്. ഈ ബന്ധുവിനെ പരിചരിച്ചിരുന്ന വ്യക്തിയാണ് കല്യാണി.
വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച ഒരാള്‍കൂടി ചികില്‍സയിലുണ്ട്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെല്ലാം നിരീക്ഷണത്തിലാണ്. സംശയത്തിലുള്ളവരില്‍ 20 പേര്‍ കോഴിക്കോടാണ്. മലപ്പുറത്ത് ഒമ്പതു പേരും എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും നിരീക്ഷണത്തിലാണ്.
അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഗുരുതരമായ അസുഖങ്ങളില്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യാനും സാധാരണ പ്രസവത്തിന് മെഡിക്കല്‍ കോളജിനെ തല്‍ക്കാലം ആശ്രയിക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ വിവാദമായതോടെ ഭാഗികമായി പിന്‍വലിച്ചു. റഫറല്‍ കേസുകള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
നിപ്പാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദില്ലി സഫ്ദര്‍ജങ് ആശുപത്രിയില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications