കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് സര്‍വകകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക ഫോണ്‍ സംവിധാനം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: നിപ്പാ വൈറസ് ബാധയുടെ പശ്ചാലത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേരിട്ടുവരാതെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഫോണ്‍ സംവിധാനം വിപുലപ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ സര്‍വകലാശാലയില്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നേരിട്ട് സന്ദര്‍ശനം അനുവദിക്കുകയുള്ളൂ.

എല്ലാവരുടെയും സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടിയുമായി പരമാവധി സഹകരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അഭ്യര്‍ത്ഥിച്ചു. നിപ ബാധയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി, ഫിനാന്‍സ് ഓഫീസര്‍ കെ.കെ.സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. സര്‍വകലാശാലാ പാര്‍ക്കും താല്‍ക്കാലികമായി അടച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: 04942407 എന്ന് ഡയല്‍ ചെയ്തതിന് ശേഷം അതത് വിഭാഗങ്ങളിലെ മൂന്നക്ക നമ്പര്‍ കൂടി ഡയല്‍ ചെയ്യണം. ബി.എ വിഭാഗം-0494 2407223, 225, ബി.എസ്.സി-214, 291, ബി.കോം-210, 211, ബി.ടെക്-234, 467, പി.ജി-492, 493, ഇ.പി.ആര്‍ (ബി.ടെക് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍)-477, 568, 216, ഇ.ഡി.ഇ (വിദൂരവിദ്യാഭ്യാസം-പരീക്ഷാ വിഭാഗം) 448, 191, എക്‌സാം തപാല്‍-222, എക്‌സാം എന്‍ക്വയറി-227, ഡിജിറ്റല്‍ വിംഗ്-315, 204, 485, ചലാന്‍ കൗണ്ടര്‍-233, മൈഗ്രേഷന്‍ ആന്റ് ഇക്വലന്‍സി-330, അഡ്മിഷന്‍ വിഭാഗം (ഡി.ഒ.എ)-016, 017, റിസര്‍ച്ച് ഡയറക്ടറേറ്റ്-497, വിദൂരവിദ്യാഭ്യാസം-357, 452, വിദൂരവിദ്യാഭ്യാസം എന്‍ക്വയറി-356, ഫിനാന്‍സ്-114, ചലാന്‍ ഇ-പെയ്‌മെന്റ്-173, സി.ഡി.സി-138, ഡി.പി.ഇ-501, സി.പി.ഇ-547, യൂണിവേഴ്‌സിറ്റി ലൈബ്രറി-287, 290, എഞ്ചിനീയ

nipah

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിപാ വൈറസ് പ്രതിരോധ പരിശീലന പരിപാടിയില്‍ ഡോ.മര്‍സൂഖ് അസ്‌ലം ക്ലാസ് നയിക്കുന്നു

ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി


നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി. പുറത്തുനിന്ന് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്ന നൂറ് കണക്കിന് ആളുകളുടെയും രണ്ടായിരം വരുന്ന ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നിപാ വൈറസിനെ പ്രതിരോധിക്കുന്നതിനായി ശാസ്ത്രീയമായ രീതിയില്‍ കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി. ഒരിക്കല്‍ മുഖത്ത് നിന്ന് മാറ്റുകയോ സ്പര്‍ശിക്കുകയോ ചെയ്ത മാസ്‌ക് വീണ്ടും ഉപയോഗിക്കരുതെന്ന് ക്ലാസ് നയിച്ച ഡോ.മര്‍സൂഖ് അസ്‌ലം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, ലൈഫ് സയന്‍സ് പഠനവകുപ്പിലെ ഡോ.ഇ.ശ്രീകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
nipah-visiters prohibited in calicut university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X