കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിച്ച് ജീവിയ്ക്കാന്‍ കെട്ടുതാലി വേണോ? താലി ചുട്ടെരിച്ച് കൊച്ചിയില്‍ പുതിയ സമരം മെയ് ഒന്‍പതിന്

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ചുംബന സമരത്തിന് ആദ്യം വേദിയായ കൊച്ചിയില്‍ കെട്ടുതാലി ചുട്ടെരിയ്ക്കല്‍ സമരം വരുന്നു. പ്രണയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് മെയ് ഒന്‍പതിന് കെട്ടുതാലി ചുട്ടെരിയ്ക്കും. ഞാറ്റുവേല സാംസ്‌ക്കാരിക പ്രവര്‍ത്തക സംഘമാണ് സമരത്തിന്റെ സംഘാടകര്‍.

പ്രണയത്തിനും ചുംബനത്തിനും ബലിത്തറകള്‍ ഒരുക്കുന്ന സദാചാരക്കാര്‍ക്കെതിരെയാണ് കെട്ടുതാലി ചുട്ടെരിച്ച് പ്രതിഷേധിയ്ക്കുന്നതെന്ന് ഞാറ്റുവേല സാംസ്‌ക്കാരിക പ്രവര്‍ത്തക സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആയിരത്തോളം ദമ്പതിമാര്‍ കെട്ടുതാലി പൊട്ടിയ്ക്കാന്‍ എത്തുമെന്ന സംഘാടകര്‍ അറിയിച്ചു. ഉണ്ണി പൂണിത്തുറ, എബി പ്രശാന്ത്, റഷീദ് മട്ടാഞ്ചേരി, സ്വപ്‌നേഷ് ബാബു, രാഖി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Thali

സദാചാര പൊലീസിനെതിരെ കൊച്ചിയില്‍ മുന്‍പ് ചുംബന സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിനെത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു പൊലീസ്. സദാചാരവാദികള്‍ക്കെതിരെ സമരം നടത്തുന്നവരെ തടയാന്‍ ചുംബന സമരം നടന്നിടത്തെല്ലാം വിവിധ മതസംഘടനകളുടെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വന്‍ജനക്കൂട്ടമാണ് ചുംബന സമരം കാണാന്‍ കൊച്ചിയില്‍ എത്തിയത്. ഇതേ പ്രശ്‌നങ്ങള്‍ താലി ചുട്ടെരിയ്ക്കല്‍ സമരവും നേരിടുമോ എന്ന് കാത്തിരുന്നു കാണാം. തമിഴ്‌നാട്ടിലും താലി പൊട്ടിച്ചെറിയല്‍ നടക്കുന്നുണ്ട്.

English summary
Njattuvela organising 'Kettuthali Chutteriykal Samaram' at Fort Kochi on May 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X