Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസിൽ കാവ്യ പ്രതിയല്ല.. പക്ഷേ രക്ഷപ്പെടില്ല.. പോലീസ് വല മുറുക്കുന്നു!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയുടെ ക്വട്ടേഷനാണ് എന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് കാവ്യാ മാധവന്‍ അടക്കമുള്ള ചിലരിലേക്ക് വിരല്‍ ചൂണ്ടാന്‍ കാരണമായത്. കാവ്യയെ ഒരു തവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു എന്നത് ശരിതന്നെ. പക്ഷേ അതിന്റെ അര്‍ത്ഥം കാവ്യയ്ക്ക് ആശ്വസിക്കാം എന്നല്ല. പോലീസ് ചിലതൊക്കെ മനസ്സില്‍ കണ്ടിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

സംശയത്തിന്റെ തുടക്കം

സംശയത്തിന്റെ തുടക്കം

നടിയെ ആക്രമിച്ച കേസുമായി കാവ്യാ മാധവന് പങ്കുണ്ടോ എന്ന സംശയം തുടങ്ങുന്നത് ലക്ഷ്യയില്‍ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലോടു കൂടിയാണ്. ലക്ഷ്യയില്‍ പോലീസ് പലതവണ പരിശോധന നടത്തുകയുമുണ്ടായി.

സുനിയെ അറിയില്ലെന്ന്

സുനിയെ അറിയില്ലെന്ന്

സംശയങ്ങളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ഒരുതവണ പോലീസ് ചോദ്യം ചെയ്തതുമാണ്. മൊഴി എടുത്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ നിലപാട് പോലീസിന് മുന്നില്‍ ആവര്‍ത്തിക്കുകയാണ് കാവ്യയും ചെയ്തത്.

പ്രതി ചേർത്തിട്ടില്ല

പ്രതി ചേർത്തിട്ടില്ല

എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാവ്യ പറഞ്ഞതില്‍ പലതും വസ്തുകള്‍ക്ക് നിരക്കാത്തതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയെ ഈ ഘട്ടത്തില്‍ പോലീസ് പ്രതി ചേര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

അത് ക്ലീൻ ചിറ്റ് അല്ല

അത് ക്ലീൻ ചിറ്റ് അല്ല

പക്ഷേ അതിന്റെ അര്‍ത്ഥം കാവ്യയ്ക്ക് ആശ്വസിക്കാന്‍ വകുപ്പുണ്ട് എന്നല്ല. നടിയെ ആക്രമിച്ച സംഭത്തില്‍ കാവ്യാ മാധവന് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ആദ്യമായാണ് പോലീസ് സ്ഥിരീകരിക്കുന്നത്.

അന്വേഷണം അന്തിമഘട്ടത്തിൽ

അന്വേഷണം അന്തിമഘട്ടത്തിൽ

നടി ആക്രമിക്കപ്പെട്ട കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ക്കാനും അറസ്‌ററ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഇത് മനസ്സിലാക്കിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതും

സുനി വെളിപ്പെടുത്തിയത്

സുനി വെളിപ്പെടുത്തിയത്

കേസിലെ ദുരൂഹ സാന്നിധ്യമായ മാഡം കാവ്യാ മാധവനാണ് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ സുനിയുടെ വാക്കുകള്‍ പോലീസ് കണ്ണടച്ച് വിശ്വസിക്കുന്നില്ല. ഈ വെളിപ്പെടുത്തലിന്റെ വസ്തുത പോലീസ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

മാഡത്തെ സൃഷ്ടിച്ചത്

മാഡത്തെ സൃഷ്ടിച്ചത്

അതേസമയം പള്‍സര്‍ സുനിയെ ഉപയോഗിച്ച് മാഡം എന്നൊരു കൃത്രിമ കഥാപാത്രത്തെ ഉണ്ടാക്കി, അത് താനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് കാവ്യ ആരോപിക്കുന്നത്. ദിലീപിന്റെ ഭാര്യ ആയത് കൊണ്ടാണ് തന്നെ വേട്ടയാടുന്നത് എന്നും കാവ്യ ആരോപിക്കുന്നു.

അറസ്റ്റ് ഭീഷണി

അറസ്റ്റ് ഭീഷണി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് തന്നെ നിരന്തരം വിളിക്കുന്നതായും കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. നിയവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ പോലീസ് നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

രണ്ട് ഡ്രൈവര്‍മാരുണ്ട്

രണ്ട് ഡ്രൈവര്‍മാരുണ്ട്

സുനിയെ തന്റെ ഡ്രൈവാറാക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്ന ആരോപണവും കാവ്യ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ഡ്രൈവര്‍മാരുള്ള തനിക്ക് സുനിയെ പോലെ ഒരാളെ ഡ്രൈവര്‍ ആക്കേണ്ട ആവശ്യമില്ലെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

മഞ്ജു വാര്യർക്കെതിരെ

മഞ്ജു വാര്യർക്കെതിരെ

മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ഇപ്പോള്‍ കാവ്യ മാധവനും ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആക്ഷേപം.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചനയുണ്ട് എന്നാണ് നേരത്തേ മുതലുള്ള ആരോപണം. ആ ആരോപണവുമായി ചേര്‍ത്തുവയ്ക്കാവുന്നതാണ് കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉള്ള ഈ ആരോപണം

ഗൂഢാലോചന നടത്തി

ഗൂഢാലോചന നടത്തി

പ്രമുഖ പരസ്യ ചിത്ര സംവിധായകനും സിനിമ സംവിധായകനും ആയ ശ്രീകുമാര്‍ മേനോനെതിരേയും കാവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ആക്ഷേപം ഉണ്ട്. ശ്രീകുമാര്‍ മേനോനും ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് ആരോപണം.

നേതാവും മകനും

നേതാവും മകനും

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലേത് പോലെ തന്നെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയതാണ് കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി. ഭരണകക്ഷി നേതാവിന്റെ മകന്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങളുണ്ട്.നേതാവിന്റെ മകനും പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണ് ദിലീപിന് എതിരായി നീക്കം നടത്തുന്നത് എന്നാണ് കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്.

ദിലീപിനെ കരിവാരി തേക്കാൻ

ദിലീപിനെ കരിവാരി തേക്കാൻ

പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാര്‍ട്ടി നടത്തിയത് നേതാവിന്റ മകനും ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്നും ദിലീപിനെ കരിവാരി തേക്കാന്‍ നേരത്തെയും ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചിരുന്നുവെന്നും ജാമ്യ ഹര്‍ജിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+